COVID 19Latest NewsNewsInternational

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്: ആദ്യം റിപ്പോർട്ട് ചെയ്‌തത്‌ തങ്ങളാണെന്ന വാദവുമായി ചൈന

ബെയ്ജിങ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണെന്ന വാദവുമായി ചൈന. കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടുവെന്നും എന്നാല്‍ അക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്യുകയും നടപടികള്‍ കൈക്കൊണ്ടതും ചൈനയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്യിങ് പറഞ്ഞു. കൊറോണ വൈറസിനെ കുറിച്ചുള്ള കാര്യങ്ങള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മറച്ചുവെക്കുന്നു എന്ന അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Read also: പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും‍ ആസ്ഥികൾ അറ്റാച്ച് ചെയ്യുന്നതിനും ഉത്തരവ്

വുഹാനിലെ മാംസച്ചന്തയില്‍നിന്നാണ് വൈറസ് വ്യാപനം ആരംഭിച്ചതെന്ന വാദം ചുന്യിങ് തള്ളി. ബയോ ലാബില്‍നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന അമേരിക്കന്‍ ആരോപണത്തെയും അദ്ദേഹം എതിർത്തു. കൊറോണ വൈറസ് പ്രതിസന്ധിയെ അനന്തമായ മഹാദുരിതത്തിലേക്ക് നയിച്ചത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിവരങ്ങള്‍ മറച്ചുവെച്ചതിനാല്‍ ആണെന്ന് അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ചുന്യിങ്ങിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button