Latest NewsNewsIndia

ഗോകാ​ർ​ട്ടി​ൽ മു​ടി കു​രു​ങ്ങി പെ​ണ്‍​കു​ട്ടി​ക്ക് ദാരുണമരണം

ഹൈ​ദ​രാ​ബാ​ദ്: ഗോകാ​ർ​ട്ടി​ങിനിടെ മു​ടി കു​രു​ങ്ങി പെ​ണ്‍​കു​ട്ടി​ക്ക് ദാരുണമരണം. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നയും, ബി ​ടെ​ക് വി​ദ്യാ​ർ​ഥി​നിയുമായ ശി​വ​വ​ർ​ഷി​ണി​യാ​ണ്(20) വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഗു​റാം ഗു​ഡ​യി​ലെ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ൽ എ​ത്തി​യ​താ​യി​രു​ന്നു ശി​വ​വ​ർ​ഷി​ണി. ഇ​വി​ടെ ഗോകാ​ർ​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നിടെ ച​ക്ര​ങ്ങ​ളി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ശി​വ​വ​ർ​ഷി​ണി​യു​ടെ നി​ല​വി​ളി കേ​ട്ട് ആ​ളു​ക​ൾ എ​ത്തി ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെങ്കിലും രക്ഷിക്കാനായില്ല.

Also read : എന്റെ ചീരു കുഴഞ്ഞ് വീണെന്ന് അച്ഛൻ പറഞ്ഞ് ഓടി ചെന്ന് നോക്കിയപ്പോൾ അവസാനമായി എന്നോട് പറഞ്ഞത് ഇതാണ്; ചീരുവിന്റെ ഓർമ്മയിൽ വിതുമ്പി മേഘ്ന

ഗോ​കാ​ർ​ട്ടി​ന്‍റെ ച​ക്ര​ത്തി​ൽ ശി​വ​വ​ർ​ഷി​ണി​യു​ടെ മു​ടി കു​ടു​ങ്ങി ശി​രോ​ച​ർ​മം വേ​ർ​പ്പെ​ട്ടി​രു​ന്നു. ധ​രി​ച്ചി​രു​ന്ന ഹെ​ൽ​മ​റ്റും ത​ക​ർ​​ന്നു. ശി​വ​വ​ർ​ഷി​ണി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളു​ടെ ഫോ​ണി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഗോ​കാ​ർ​ട്ട് സോ​ണ്‍ ന​ട​ത്തി​പ്പു​കാ​രു​ടെ അ​ശ്ര​ദ്ധയാ​ണ് അ​പ​ക​ട​ത്തിനു കാരണമെന്നു ശി​വ​വ​ർ​ഷി​ണി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഗോ​കാ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രെ അ​വ​ർ മീ​ർ​പേ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​

shortlink

Related Articles

Post Your Comments

Related Articles


Back to top button