Latest NewsCricketNewsSports

ഐപിഎൽ പോര് : ഇന്നത്തെ മത്സരം ഈ ടീമുകൾ തമ്മിൽ

ഷാർജ : ഐപിഎൽ സീസണിലെ 23ആം മത്സരം രാജസ്ഥാൻ റോയൽസും-ഡൽഹി ക്യാപിറ്റൽസും തമ്മിൽ. രാത്രി ഇന്ത്യൻ സമയം 07:30തിന് ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. തുടർപരാജയങ്ങളിൽ നിന്നും കരകയറുക ലക്ഷ്യവുമായിട്ടാകും തങ്ങളുടെ ആറാം മത്സരത്തിനായി രാജസ്ഥാൻ ഇന്നിറങ്ങുക..

അഞ്ചു കളികളിൽ രണ്ടെണ്ണം മാത്രമാണ് വിജയം കാണാനായത്, ബാക്കി മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി തോൽവി ഏറ്റുവങ്ങി മടങ്ങി. മുംബൈ ഇന്ത്യൻസുമായിട്ടുള്ള കഴിഞ്ഞ മത്സരത്തിന് 57 റൺസിനാണ് തോറ്റത്. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം, ഒരു റൺസ് പോലും നേടാനാകാതെ താരം പുറത്തായി. എന്നാലും കഴിഞ്ഞ മത്സരങ്ങളിലെ ക്ഷീണം മാറ്റാൻ സഞ്ജു ഇത്തവണ മികച്ച ബാറ്റിങ്ങുമായി തിരിച്ചു വരുമെന്നും, കരുത്തരായ ഡൽഹിക്കെതിരെ മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. പട്ടികയിൽ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഇപ്പോൾ രാജസ്ഥാൻ റോയൽസ്.

Also read : കോവിഡ് ജൂലൈ വരെ മഹാമാരി, അത് കഴിഞ്ഞാൽ …..?; വാക്സീൻ കുറഞ്ഞ വിലയ്ക്ക് ജൂലൈ വരെ മാത്രമെന്ന് മരുന്നുകമ്പനി

ഒരു തോൽവിയും ആറു ജയവും എന്ന നേട്ടത്തോടെയാണ് ആറാം മത്സരത്തിന് ഡൽഹി ഇറങ്ങുക. മുംബൈ ഇന്ത്യൻസിനെ പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം. സൺറൈസേഴ്‌സ് ഹൈദെരാബാദുമായിട്ടുള്ള മത്സരത്തിൽ അല്ലാതെ ബാക്കി ഒന്നിലും പരാജയം അറിയാതെയുള്ള പ്രകടനമായിരുന്നു ഡല്ഹിയുടേത്. നിലവിൽ എട്ടു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. റൺ റേറ്റിന്റെ വ്യത്യാസത്തിലാണ് മുംബൈ ഡൽഹിയെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button