Latest NewsNewsEntertainment

പുരസ്കാര നിറവിൽ ‘ബിരിയാണി’; അന്താരാഷ്ട്ര പുരസ്ക്കാരം കരസ്ഥമാക്കി നടി കനി കുസൃതി

ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തിലാണ് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നത്

കുറച്ചുനാൾമുൻപ് ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിപ്പിച്ച് മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും ചെയ്ത ചിത്രമാണ് ബിരിയാണി. 42ാമത് മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തിലാണ് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നത്.

കൂടാതെ പ്രശസ്ത റഷ്യൻ എഴുത്തുകാരനും, സംവിധായകനുമായ സെർജി മോർക്രിസ്റ്റ്സ്‌കി ജൂറി അധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണയിച്ചത്. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരവും കരസ്ഥമാക്കിയിരുന്നു.

ചിത്രത്തിൽ കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. കദീജയായി കനി കുസൃതിയും ഉമ്മയായി ശൈലജ ജലയും അഭിനയിക്കുന്നു. കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button