KeralaLatest NewsNews

യുണിടാക്കിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും ചെയ്യണമെന്ന് പറഞ്ഞു ; ശിവശങ്കറിനെതിരെ മൊഴി നല്‍കി ലൈഫ് മിഷന്‍ എഞ്ചിനീയര്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനീയറുടെ മൊഴി. യുണിടാക്കിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും ചെയ്യണമെന്ന് ശിവശങ്കര്‍ പറഞ്ഞുവെന്നാണ് വിജിലന്‍സിന് നല്‍കിയ മൊഴി. പ്രധാന കരാര്‍ ഒപ്പിട്ട് രണ്ട് ദിവസത്തിന് ശേഷം ശിവശങ്കര്‍ ഫോണില്‍ വിളിച്ചപ്പോഴാണ് യുണിടാക്കിനെ കുറിച്ച് അറിയുന്നതെന്നും ഇവരുടെ മൊഴിയില്‍ പറയുന്നു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് സ്വര്‍ണകടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ സുഹൃത്ത് യദുവിനെയും വിജിലന്‍സ് ചോദ്യം ചെയ്തു. സന്ദീപിന് ലഭിച്ച കമ്മീഷനില്‍ നിന്നും തനിക്കുള്ള വിഹിതം നല്‍കിയില്ലെന്നാണ് യദുവിന്റെ മൊഴിയെന്നാണ് സൂചന. പക്ഷെ കരാര്‍ ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്ന് യദുവും അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നാണ് വിവരം.

സന്ദീപ് വഴി സ്വപ്നയെ പരിചയപ്പെടാനാന്‍ സഹായിച്ചത് ഫ്‌ലാറ്റ് നിര്‍മ്മാണത്തിന്റെ കരാര്‍ ലഭിച്ച യുണിടാക്കിലെ ജീവനക്കാരനായിരുന്ന യദുവാണെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. കരാര്‍ ലഭിക്കാനായി 60 ലക്ഷം രൂപ സന്ദീപിന് നല്‍കിയിയെന്നും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയതത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button