Latest NewsNewsIndia

കുഞ്ഞനുജത്തിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ കൈ അരിവാളുകൊണ്ട്​ വെട്ടിയെടുത്ത് പതിനഞ്ചുകാരി

ഹൈദരാബാദ് : ചിറ്റൂര്‍ ജില്ലയിലെ തിരുമലരെടിപ്പള്ളി ഗ്രാമത്തിൽ കുഞ്ഞനുജത്തിയെ പീഡിപ്പിക്കാൻ ശ്രെമിച്ചയാളുടെ കൈ അരിഞ്ഞെടുത്ത്​ സഹോദരി. നാല്‍ക്കാലികള്‍ക്കുള്ള തീറ്റക്കായി വനമേഖലയിലെത്തിയതായിരുന്നു ഇരുവരും. ഇവരെ പിന്തുടര്‍ന്ന ശങ്കരപ്പ എന്നയാള്‍​ കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അനുജത്തിയുടെ അലറിക്കരച്ചില്‍ കേട്ട്​ ഓടിയെത്തിയ പെണ്‍കുട്ടി അയാളെ താക്കീത്​ ചെയ്​തു.എന്നാല്‍, ഇത്​ അവഗണിച്ച്‌​ ആക്രമണം തുടരവെ കൈയിലുള്ള അരിവാളുകൊണ്ട്​ കൈത്തണ്ടക്ക്​ വെട്ടുകയായിരുന്നു.

Read Also : സവാളയുടെ ഫോട്ടോകൾക്ക് ഫേസ്ബുക്കിൽ വിലക്ക് ? ; വിശദീകരണവുമായി ഫേസ്ബുക്ക്

തുടര്‍ന്നാണ്​ കുട്ടി ഇയാളുടെ പിടിയില്‍നിന്ന്​ മുക്​തയായത്​. അടുത്ത ആക്രമണം ഭയന്ന ശങ്കരപ്പ അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.പിന്നീട്​ മാതാപിതാക്കള്‍ക്കൊപ്പം ഇരുവരും രാമസുന്ദരം പൊലീസ്​ സ്​റ്റേഷനിലെത്തി പരാതി നല്‍കി. ശങ്കരപ്പയെ അറസ്​റ്റ്​ ചെയ്​ത പൊലീസ്​ ഇയാളെ ആശുപത്രിയിലാക്കി. പോക്​സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button