KeralaLatest NewsNews

വർക്ക് അറ്റ് ഹോം; എ.സമ്പത്ത് അഞ്ച് മാസത്തിനിടെ വീട്ടിലിരുന്ന് ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം

ന്യൂ ഡൽഹി: ഡല്‍ഹിയിൽ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തികള്‍ ഏകോപിപ്പിക്കുന്ന പ്രത്യേക പ്രതിനിധി എ.സമ്പത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ വീട്ടിലിരുന്ന് ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സമ്പത്ത് നാട്ടിലാണ്. ഏപ്രില്‍ മുതല്‍ ഏത്രദിവസം ഡല്‍ഹിയില്‍ ജോലിക്ക് ഹാജരായിരുന്നു, അവധിയില്‍ പ്രവേശിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് കേരള ഹൗസിന്‍റെ മറുപടി.

Read also: 3.67 കോടി കോവിഡ് ബാധിതർ; ലോകത്ത് രോഗ മുക്തി നേടിയത് 2.76 കോടി ജനങ്ങൾ

തിരഞ്ഞെടുപ്പ് തോല്‍വിയേ തുടര്‍ന്ന് എ സമ്പത്തിന് ലഭിച്ച പുതിയ പദവി ഏറെവിവാദമായിരുന്നു. എന്നാല്‍, എല്ലാ എതിര്‍പ്പിനെയും മറികടന്ന് സമ്പത്ത് ഡല്‍ഹിയിലേക്ക് പറന്നു. അങ്ങനെ, കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും സഹായവും കേരളത്തിന് വേഗത്തില്‍ നേടിയെടുക്കാനും സംസ്ഥാനത്തിന്‍റെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള കാബിനറ്റ് റാങ്കുള്ള പ്രത്യേക പ്രതിനിധിയായി കേരളാ ഹൗസില്‍ റസിഡന്‍റ് കമ്മീഷണറെക്കാള്‍ അധികാരത്തോടെ അദ്ദേഹം നിയമിതനായി.

എന്നാൽ ലോക്ഡൗണ്‍ മുതല്‍ ഈ പ്രത്യേക പ്രതിനിധി വീട്ടിലാണ്. ഡല്‍ഹിയുള്‍പ്പെടേ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക്ഡൗണിനെ തുടര്‍ന്ന് മലയാളികള്‍ നാട്ടിലെത്താനാകെ കുഴങ്ങിയപ്പോള്‍ സഹായപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക പ്രതിനിധിയില്ലാത്തത് ചര്‍ച്ചയായിരുന്നു.

ലോക്ഡൗണിന്‍റെ ഭാഗമായി വിമാന, റെയില്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചതോടെ നാട്ടില്‍ കുടുങ്ങിപ്പോയതാണെന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം. എന്നാല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളും ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി പുന:സ്ഥാപിക്കപ്പെട്ട് മാസങ്ങളാകുന്നു. എന്നിട്ടും പ്രത്യേക പ്രതിനിധി വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നുവെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്. 3.23,480 രൂപ അഞ്ച് മാസത്തിനിടെ ശമ്പളമായി കൈപ്പറ്റി. ഡല്‍ഹി പ്രത്യേക അലവന്‍സ് കൂടി ചേരുന്നതാണ് ഈ തുക.

shortlink

Post Your Comments


Back to top button