COVID 19KeralaLatest NewsNews

എറണാകുളത്ത് കോവിഡ് ചികിത്സയിലിരിക്കെ മൂന്ന് പേർ മരിച്ചു

എറണാകുളം: എറണാകുളത്ത് കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. കടവന്ത്ര സ്വദേശിനി ഷീല പീറ്റർ, ചെല്ലാനം സ്വദേശിനി ആഗ്നസ് ഹെർമൻ, കോയിപ്പുറം സ്വദേശിനി പാത്തുമ്മ എന്നിവരാണ് മരിച്ചത്.

Read also: കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം

ചെല്ലാനം സ്വദേശിനി ആഗ്നസ് ഹെർമൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷീല പീറ്റർ, പാത്തുമ്മ എന്നിവരുടെ മരണം. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളതിൽ ഏഴ് കൊവിഡ് മരണമാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

എറണാകുളം ജില്ലയില്‍ ഇന്നലെ 391 പേര്‍ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 291 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.82 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐഎന്‍എച്ച്എസ് -ലെ നാലു പേര്‍ക്കും ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 707 പേര്‍ രോഗ മുക്തി നേടി.

shortlink

Related Articles

Post Your Comments


Back to top button