KeralaLatest NewsIndia

‘രാഷ്ട്രീയമായി പ്രതിരോധത്തിലാകുമ്പോൾ സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുകയോ എതിരാളികളെ വധിക്കുകയോ സിപിഎം നയം, നിധിന്റെ കൊലപാതകത്തിൽ മന്ത്രിയുടെ പങ്ക്‌ അന്വേഷണ വിധേയമാക്കണം’: സന്ദീപ് വാര്യർ

സിപിഎമ്മിന്റെ ബ്രാഞ്ച്‌ സെക്രട്ടറി സനൂപ്‌ എന്ന ചെറുപ്പക്കാരന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന വാദം പോലീസ്‌ തള്ളിയിട്ടും അതിനെ സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക്‌ മുകളിൽ കെട്ടിവച്ച്‌ തൃശ്ശൂർ ജില്ലയിലാകെ കലാപാന്തരീക്ഷം സൃഷ്ടിച്ച മന്ത്രി എസി മൊയ്തീനാണ് ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തം.

തൃശ്ശൂർ അന്തിക്കാട്ടെ ബിജെപി പ്രവർത്തകൻ നിധിനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ മന്ത്രി എംസി മൊയ്തീനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. രാഷ്ട്രീയമായി പ്രതിരോധത്തിലാകുമ്പോൾ സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുകയോ മറ്റു സംഘടനാ പ്രവർത്തകരെ വധിക്കുകയോ ചെയ്യുക എന്നത്‌ സിപിഎമ്മിന്റെ ഏതു കാലത്തേയും നയമാണ്.

കാലം എത്ര മുന്നോട്ട്‌ ചലിച്ചാലും അതിനു മാറ്റം വരുത്താൻ അവർ തയ്യാറല്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണു തൃശ്ശൂർ അന്തിക്കാട്ടെ ബിജെപി പ്രവർത്തകൻ നിധിനിന്നു സന്ദീപ് പറഞ്ഞു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

രാഷ്ട്രീയമായി പ്രതിരോധത്തിലാകുമ്പോൾ സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുകയോ മറ്റു സംഘടനാ പ്രവർത്തകരെ വധിക്കുകയോ ചെയ്യുക എന്നത്‌ സിപിഎമ്മിന്റെ ഏതു കാലത്തേയും നയമാണ്.

കാലം എത്ര മുന്നോട്ട്‌ ചലിച്ചാലും അതിനു മാറ്റം വരുത്താൻ അവർ തയ്യാറല്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണു തൃശ്ശൂർ അന്തിക്കാട്ടെ ബിജെപി പ്രവർത്തകൻ നിധിനെ ദാരുണമായി കൊലപ്പെടുത്തിയതിലൂടെ വെളിവാകുന്നത്‌.

സിപിഎമ്മിന്റെ ബ്രാഞ്ച്‌ സെക്രട്ടറി സനൂപ്‌ എന്ന ചെറുപ്പക്കാരന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന വാദം പോലീസ്‌ തള്ളിയിട്ടും അതിനെ സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക്‌ മുകളിൽ കെട്ടിവച്ച്‌ തൃശ്ശൂർ ജില്ലയിലാകെ കലാപാന്തരീക്ഷം സൃഷ്ടിച്ച മന്ത്രി എസി മൊയ്തീനാണ് ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തം. നിധിന്റെ കൊലപാതകത്തിൽ
മന്ത്രിയുടെ പങ്ക്‌ അന്വേഷണ വിധേയമാക്കണം.

read also: പൗരത്വ പ്രക്ഷോഭം: മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ തെലങ്കാന പൊലീസ്​ നടപടി

വടക്കാഞ്ചേരി ലൈഫ്‌ മിഷൻ ഇടപാടിൽ അഴിമതിയാരോപണ വിധേയനായ മന്ത്രി എ.സി മൊയ്തീൻ, ചോര കൊണ്ട്‌ ആ കറ കഴുകി കളയാൻ ശ്രമിക്കുകയാണ്. സാധു മനുഷ്യരെ വെട്ടിയും കുത്തിയും കൊന്നും ചോരച്ചാലുകൾ ഒഴുക്കിയും അഴിമതിയെ മറച്ചു വെക്കാം എന്നാണ് സിപിഎം കരുതുന്നത് . സിപിഎമ്മിൻ്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായ ജനകീയ പ്രതിരോധം ഉയർന്നു വരിക തന്നെ ചെയ്യും.

നിധിന്റെ ആത്മാവിനു പ്രണാമം

shortlink

Post Your Comments


Back to top button