KeralaLatest NewsNews

വിജയ്.പി.നായരെ കൈയ്യേറ്റം ചെയ്ത കേസ് ; ഭാഗ്യലക്ഷ്മിയെയും സംഘത്തെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത

തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ച് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ താമസ സ്ഥലത്തെത്തി അതിക്രമിച്ച് കയറി കൈയ്യേറ്റം ചെയ്യുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയേയും, സംഘത്തെയും ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്യാനിരിക്കുന്നത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അതിനാല്‍ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ സാധിക്കില്ല എന്നാണ് അറിയാന്‍ സാധിക്കുന്നത്.

ജാമ്യാപേക്ഷ പരിഗണിച്ച കോടതി മൂവരെയും രൂക്ഷമായാണ് വിമര്‍ശിച്ചത്. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ലെന്നും ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തതെന്നും കോടതി വിമര്‍ശിച്ചു. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ചുമതല കോടതിയ്ക്കുണ്ടെന്നും അതില്‍ നിന്ന് പിന്മാറാനാകില്ലെന്നും ഉത്തരവിലൂടെ കോടതി അറിയിച്ചു കൊണ്ടായിരുന്നു മൂവരുടെയും ജാമ്യാപേഭ കോടതി തള്ളിയത്.

എന്നാല്‍ സ്ത്രീകളാണെന്നുള്ള പരിഗണനയോടെ തുടര്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. സെപ്തംബര്‍ 26നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സമൂഹ മാദ്ധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വിജയ് പി നായരുടെ ദേഹത്ത് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ എത്തിയ സംഘം കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button