KeralaLatest NewsNews

കോഴിക്കോട് വൻ കഞ്ചാവ് വേട്ട; നാല് കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

വയനാട്ടില്‍ വിതരണം ചെയ്യാനെത്തിച്ച കഞ്ചാവുമായാണ് യുവാക്കള്‍ പിടിയിലായത്.

കോഴിക്കോട്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. നാല് കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. രണ്ട് കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവാണ് കോഴിക്കോട് വൈത്തിരി പോലീസ് പിടികൂടിയത് . വയനാട്ടില്‍ വിതരണം ചെയ്യാനെത്തിച്ച കഞ്ചാവുമായാണ് യുവാക്കള്‍ പിടിയിലായത്.

സംഭവത്തിൽ പുതുപ്പാടി മൈലള്ളാംപാറ സ്വദേശികളായ ഉളുവാന്‍തൊടി സിറാജ്(30), കോട്ടയില്‍ റുഖ്‌സാന്‍(22), സുല്‍ത്താന്‍ മന്‍സിലില്‍ എസ്. സുല്‍ത്താന്‍(20), വെളുത്തേന്‍കാട്ടില്‍ മുഹമ്മദ് ഇര്‍ഫാന്‍(22), കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍ സുബീര്‍ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.‌

പ്രതികളെ കോടതിയില്‍ ഹാജരാക്കും. സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ് ജിതേഷിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.കെ. വിപിന്‍, രാകേഷ് കൃഷ്ണ, ഷാജഹാന്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

shortlink

Post Your Comments


Back to top button