KeralaLatest NewsNews

കണ്ണൂരിൽ നിരോധനാജ്ഞ ലംഘിച്ച് സിപിഎമ്മിന്റെ രക്തസാക്ഷി ദിനാചരണം

കണ്ണൂര്‍ : നിരോധനാജ്ഞ ലംഘിച്ച് പിണറായിയില്‍ സിപിഎമ്മിന്റെ രക്തസാക്ഷി ദിനാചരണം. വാളാങ്കിചാലിലെ മോഹനന്റെ രക്തസാക്ഷി ദിനത്തിലാണ് സിപിഎം നിരോധനാജ്ഞ ലംഘിച്ചത്. ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്.

Read Also :  ജോസ് കെ മാണിയും സംഘവും വരുന്നത് കൊണ്ട് പാലായിൽ ഇടതുമുന്നണിയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ല; മാണി സി കാപ്പൻ

രക്തസാക്ഷി ദിനാചരണത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തതായി സിപിഎം പിണറായി ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക് ലൈവില്‍ തന്നെ വ്യക്തമായിരുന്നു. 144 പ്രകാരം പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ ഒരുമിച്ചു കൂടരുത് എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നതിനിടയിലാണ് നിയമ ലംഘനം നടന്നിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button