CricketLatest NewsNewsSports

ഐപിഎൽ : ഇന്ന് രണ്ടു മത്സരങ്ങൾക്ക് കളമൊരുങ്ങുന്നു

ദുബായ് : ഐപിഎ സീസണിലെ 26,27 മത്സരങ്ങൾ ഇന്ന് നടക്കും. സൺ റൈസേഴ്‌സ് ഹൈദരാബാദും-രാജസ്ഥാൻ റോയൽസ് തമ്മിലാണ് ആദ്യ പോരാട്ടം. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 03:30തിന് ഇരുടീമുകളും ഏറ്റുമുട്ടുക. തുടർച്ചയായ നാല് പരാജയങ്ങളിൽ നിന്നും കരകയറുക ലക്ഷ്യത്തോടെയാണ് തങ്ങളുടെ ഏഴാമത്തെ മത്സരത്തിന് രാജസ്ഥാൻ ഇറങ്ങുക. ഡൽഹി ക്യാപിറ്റൽസുമായിട്ടുള്ള കഴിഞ്ഞ മത്സരത്തിൽ 46റൺസിനാണ് പരാജയപ്പെട്ടത്, ഡൽഹി ഉയർത്തിയ 184 വിജയലക്ഷ്യം മറികടക്കാനാകാതെ 138റൺസിന് പുറത്തായി. മലയാളി താരം സഞ്ജു സാംസൺ ആരാധകരെ വീണ്ടും നിരാശയിലേക്ക് തള്ളിയിട്ടു. മികച്ച പ്രകടനം കാഴ്ചവെക്കാനാകാതെ 5റൺസിനാണ് താരം പുറത്തായത്. നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ.

സൺ റൈസേഴ്‌സ് ഹൈദരാബാദിനും ഇന്ന് ഏഴാം മത്സരമാണ്. കിങ്‌സ് ഇലവനെതിരായ കഴിഞ്ഞ മത്സരത്തിൽ 69 റൺസിന്റെ തകർപ്പൻ ജയം നേടിയിരുന്നു. ഹൈദരാബാദ് നേടിയ 201 റൺസ് മറികടക്കാൻ പഞ്ചാബിന് കഴിഞ്ഞില്ല. ഹൈദരാബാദിന്റെ ബൗളിങ്ങിന് മുന്നിൽ നിൽക്കാനാകാതെ 132നു പുറത്തായി. ആറു പോയിൻറുമായി അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ സൺ റൈസേഴ്‌സ് ഹൈദരാബാദ്.

Also read: ഫ്ര​ഞ്ച് ഓ​പ്പ​ൺ കി​രീ​ടം നേടി, പുതു ചരിത്രം സൃഷിടിച്ച് ഇ​ഗ സ്യാം​തെ​ക്ക്

നിലവിലെ ചാമ്പ്യൻ മുംബൈ ഇന്ത്യൻസും -ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് രണ്ടാം മത്സരം. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് ഇന്ത്യൻ സമയം രാത്രി 07:30തിനാണ് കരുത്തരായ രണ്ടു ടീമുകൾ ഏറ്റുമുട്ടുക. നഷ്ടപെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാകും മുംബൈ ഇന്നിറങ്ങുന്നത്, വീണ്ടും തിരിച്ച് പിടിച്ച ഒന്നാം സ്ഥാനം കൈവിടാതിരിക്കുകയാണ് ഡൽഹിയുടെ ലക്ഷ്യം. ആവേശവും, ആകാംഷയും നിറഞ്ഞ പോരാട്ടമായിരിക്കും കളിക്കളത്തിൽ അരങ്ങേറുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button