Latest NewsNewsInternational

‘സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരണം’; ബാറുകള്‍ 100 ശതമാനവും തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജഡ്‌ജി

ടെക്‌സസിലെ ബാറുകള്‍ നൂറു ശതമാനവും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ഗവര്‍ണര്‍ ഇതിനകം നല്‍കിക്കഴിഞ്ഞിരുന്നു.

ടെക്‌സസ്: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളും, വിദ്യാലയങ്ങളും, പൊതുസ്ഥലങ്ങളും, ബാറുകളും, ഹോട്ടലുകളും അനിശ്ചിതനായി അടച്ചിടാനാവില്ലെന്ന് നോര്‍ത്ത് ടെക്‌സസ് എല്ലിസ് കൗണ്ടി ജഡ്‌ജി. ജനജീവിതം വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരണം’- ജഡ്ജാണ് ഈ അഭ്യര്‍ത്ഥന ടെക്‌സസ് ഗവര്‍ണറുടെ മുമ്പാകെ അവതരിപ്പിച്ചത്. ടെക്‌സസിലെ ബാറുകള്‍ നൂറു ശതമാനവും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ഗവര്‍ണര്‍ ഇതിനകം നല്‍കിക്കഴിഞ്ഞിരുന്നു.

ഒക്ടബര്‍ ഒമ്പതാം തീയതി വെള്ളിയാഴ്ചയാണ് കൗണ്ടി ജഡ്ജി ടെക്‌സസ് ഗവര്‍ണര്‍ നല്‍കിയ ഉത്തരവുകള്‍ പൂര്‍ണമായും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. എല്ലിസ് കൗണ്ടി ജഡ്ജിയുടെ തീരുമാനം ഡന്റണ്‍ കൗണ്ടി, കോളിന്‍ കൗണ്ടി ജഡ്ജിമാരും നടപ്പിലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഡാളസ് കൗണ്ടി ജഡ്ജി ജെ. ജെങ്കിന്‍സ് ഇതിനോട് വിയോജിച്ചു. ഡാളസ് കൗണ്ടിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടുതുടങ്ങി. ജനജീവിതം സാധാരണ നിലയിലേക്ക് അതിഗേം തിരിച്ചുവരികയാണ്.

Read Also: ടിക്‌ടോക്കിന്റെ സ്ഥാനം ഏറ്റെടുക്കാൻ യുട്യൂബ് ഷോട്‌സ്

അതേസമയം ഗവര്‍ണറും, സിഡിസിയും, ലോക്കല്‍ബോഡികളും അനുവദിച്ചിരിക്കുന്ന എണ്ണത്തിനനുസൃതമായി ദേവാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാത്തത് പലരിലും അസന്തുഷ്ടി ഉളവാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ആരാധനകളിലും, വചനശുശ്രൂഷകളിലും ശ്രദ്ധ കേന്ദ്രീകരിക്കാത്തത് ദേവാലയങ്ങളുടെ ഭാവിതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുമെന്ന് പലരും ഭയപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button