Latest NewsNewsInternational

മാസ്ക് എടുത്തുമാറ്റി ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ ട്രംപ്

വാഷിങ്ടൻ: ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയതിന് പിന്നാലെ തന്റെ ആദ്യ പൊതുപ്രസംഗം നടത്തി യുഎസ് പ്രസി‍‍ഡന്റ് ഡോണൾഡ് ട്രംപ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് അദ്ദേഹം വൈറ്റ് ഹൗസിൽ തിരിച്ചെത്തിയത്. ഇതിന് പിന്നാലെ മാസ്ക് എടുത്തുമാറ്റിയാണ് വൈറ്റ് ഹൗസിന്റെ ബാൽക്കണിയിൽനിന്ന് നൂറുകണക്കിന് റിപ്പബ്ലിക്കൻ അനുഭാവികളെ ട്രംപ് അഭിസംബോധന ചെയ്തത്.

Read also: എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്ന് ഇപ്പോള്‍ വ്യക്തമായി: കെ.സുരേന്ദ്രന്‍

രാജ്യം ഭയാനകമായ ചൈനീസ് വൈറസിനെ പരാജയപ്പെടുത്തുമെന്ന് നിങ്ങൾ അറിയണമെന്ന് ഞാനാഗ്രഹിക്കുന്നു. ഇത് അപ്രത്യക്ഷമാകും. നമ്മൾ ശക്തമായ മരുന്നുകൾ ഉൽ‌പാദിപ്പിക്കുന്നു, നല്ല ചികിത്സ നൽകുന്നു, രോഗികളെ സുഖപ്പെടുത്തുന്നു. നിങ്ങൾക്ക് അറിയാവുന്നതുപോലെ റെക്കോർഡ് സമയത്ത് വാക്സീൻ പുറത്തുവരുമെന്നും അനുഭാവികളെ സംബോധന ചെയ്‌ത്‌ സംസാരിക്കുമ്പോൾ ട്രംപ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button