KeralaLatest NewsNews

ഇടതുപക്ഷ സര്‍ക്കാര്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ എനിക്ക് സമ്മാനിച്ച ആദ്യ ജയില്‍ജീവിതം 40 വര്‍ഷം മുമ്പൊരു ഒക്ടോബറിലായിരുന്നു ; കമ്യൂണിസ്റ്റുകാരുടെ ആജ്ഞയനുസരിച്ച് കള്ളക്കേസുണ്ടാക്കി ആര്‍ എസ് എസ് പ്രവര്‍ത്തകരെ കുടുക്കുന്ന പതിവിന്റെ ഇരയായി ജയിലില്‍ കിടന്ന ഓര്‍മ്മകള്‍ പുതുക്കി വി.മുരളീധരന്‍

തിരുവനന്തപുരം : 40 വര്‍ഷം മുമ്പ് താന്‍ അനുഭവിച്ച ജയില്‍ ജീവിതാനുഭവം പങ്കുവച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. കെ. ജി.മാരാര്‍ ജിയുടെ ജീവചരിത്രമായ ‘രാഷ്ട്രീയത്തിലെ സ്നേഹ സാഗരം’ ഈ ജയിലനുഭവത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പുസ്തകത്താള്‍ ഒരു സുഹൃത്ത് അയച്ചു തന്നെന്നും അപ്പോഴാണ് തനിക്കുണ്ടായ ജയില്‍ ജീവിതാനുഭവം ഓര്‍മവന്നതെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരെ ഡല്‍ഹി കേരള ഹൗസില്‍ എബിവിപി പ്രവര്‍ത്തകര്‍ ഘെരാവോ ചെയ്തതൊക്കെ മാരാര്‍ജിയുടെ ജീവചരിത്രമെഴുതിയ കെ.കുഞ്ഞിക്കണ്ണന്‍ വിശദമായി കുറിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസ് പിന്നീട് കോടതി എഴുതിത്തള്ളി എന്നെ കുറ്റവിമുക്തനാക്കി. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കള്ളക്കഥ മൂലം സര്‍ക്കാര്‍ ജോലിയില്‍ നിന്ന് സസ്‌പെന്‍ഷന്‍ കിട്ടി. പിന്നീട് ഞാനാ ഉദ്യോഗം രാജിവച്ച് മുഴുവന്‍ സമയ വിദ്യാര്‍ത്ഥി പരിഷത് പ്രവര്‍ത്തകനാവുകയായിരുന്നു. ആ തീരുമാനത്തിലേക്ക് എന്നെയെത്തിച്ച നിമിത്തമായിരുന്നു രണ്ട് മാസത്തെ ആ ജയില്‍വാസമെന്നാണ് ഞാന്‍ കരുതുന്നത്. വി.മുരളീധരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.

വി.മുരളീധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

കെ. ജി.മാരാര്‍ ജിയുടെ ജീവചരിത്രമായ ‘രാഷ്ട്രീയത്തിലെ സ്നേഹ സാഗരം’ എന്ന പുസ്തകം കണ്ടപ്പോളാണ് ബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരിക്കെ നടന്ന ആ സംഭവത്തെക്കുറിച്ച് ഒരു കുറിപ്പിവിടെ ഇടാമെന്ന് ആലോചിച്ചതെന്നും അന്ന് എനിക്കെതിരെയെടുത്ത കള്ളക്കേസ് ദേശീയ തലത്തിലും ചര്‍ച്ചയായിരുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പരാമര്‍ശിക്കുന്നു.

ഇടതുപക്ഷ സര്‍ക്കാര്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ എനിക്ക് സമ്മാനിച്ച ആദ്യ ജയില്‍ജീവിതം 40 വര്‍ഷം മുമ്പൊരു ഒക്ടോബറിലായിരുന്നു. കമ്യൂണിസ്റ്റുകാരുടെ ആജ്ഞയനുസരിച്ച് കള്ളക്കേസുണ്ടാക്കി ആര്‍ എസ് എസ് പ്രവര്‍ത്തകരെ കുടുക്കുന്ന പതിവിന്റെ ഇരയായി ജയിലില്‍ കിടന്ന ഓര്‍മ്മകള്‍ പുതുക്കാന്‍ ഒരു കാരണവുമുണ്ടായി.

കെ. ജി.മാരാര്‍ ജിയുടെ ജീവചരിത്രമായ ‘രാഷ്ട്രീയത്തിലെ സ്നേഹ സാഗരം’ ഈ ജയിലനുഭവത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പുസ്തകത്താള്‍ ഒരു സുഹൃത്ത് ഇന്നയച്ചു തന്നു. അതു കണ്ടപ്പോഴാണ് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരിക്കെ നടന്ന ആ സംഭവത്തെക്കുറിച്ച് ഒരു കുറിപ്പിവിടെ ഇടാമെന്ന് ആലോചിച്ചത്. അന്ന് എനിക്കെതിരെയെടുത്ത കള്ളക്കേസ് ദേശീയ തലത്തിലും ചര്‍ച്ചയായിരുന്നു. ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരെ ഡല്‍ഹി കേരള ഹൗസില്‍ എബിവിപി പ്രവര്‍ത്തകര്‍ ഘെരാവോ ചെയ്തതൊക്കെ മാരാര്‍ജിയുടെ ജീവചരിത്രമെഴുതിയ കെ.കുഞ്ഞിക്കണ്ണന്‍ വിശദമായി കുറിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസ് പിന്നീട് കോടതി എഴുതിത്തള്ളി എന്നെ കുറ്റവിമുക്തനാക്കി. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കള്ളക്കഥ മൂലം സര്‍ക്കാര്‍ ജോലിയില്‍ നിന്ന് സസ്‌പെന്‍ഷന്‍ കിട്ടി. പിന്നീട് ഞാനാ ഉദ്യോഗം രാജിവച്ച് മുഴുവന്‍ സമയ വിദ്യാര്‍ത്ഥി പരിഷത് പ്രവര്‍ത്തകനാവുകയായിരുന്നു. ആ തീരുമാനത്തിലേക്ക് എന്നെയെത്തിച്ച നിമിത്തമായിരുന്നു രണ്ട് മാസത്തെ ആ ജയില്‍വാസമെന്നാണ് ഞാന്‍ കരുതുന്നത്.
തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കിന്ന് തെല്ലും നഷ്ടബോധമില്ല. രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തിന് ഊര്‍ജം പകരുന്നതായിരുന്നു ആ ജയില്‍ വാസം. കള്ളക്കേസും കള്ളക്കഥകളും അന്നും ഇന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമുദ്രയാണല്ലോ. അവര്‍ അത് ഇന്നും നിര്‍വിഘ്‌നം തുടരുമ്പോള്‍ , നാല്‍പതാണ്ട് മുമ്പത്തെ ജയിലനുഭവത്തിന്റെ ഓര്‍മ്മത്താളൊന്ന് പുതുക്കി എന്നു മാത്രം.

https://www.facebook.com/VMBJP/posts/3358436854252320

shortlink

Related Articles

Post Your Comments

Related Articles


Back to top button