Latest NewsIndiaNews

ധോണിയുടെ അഞ്ച് വയസ്സുകാരി മകൾക്കെതിരെ ഭീഷണി; 16കാരൻ പിടിയിൽ

ഗാന്ധിനഗർ: ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ അഞ്ച് വയസ്സുകാരി മകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ കേസിൽ 16കാരൻ പിടിയിൽ. ഗുജറാത്തിലെ മുന്ദ്രയിൽ നിന്നാണ് 16 കാരനെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

Read also: മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇയാൾ മകൾക്കെതിരെ ഭീഷണി മുഴക്കുന്ന സന്ദേശം പോസ്റ്റ് ചെയ്തത്. ഗുജറാത്തിലെ നംന കപായ ഗ്രാമത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അറസ്റ്റിലായ 16കാരൻ.

കൊൽക്കത്ത – ചെന്നൈ ഐപിഎൽ മത്സരശേഷമാണ് ഇയാൾ ഇൻസ്റ്റാഗ്രാമിൽ ഭീഷണി സന്ദേശം അയച്ചത്. റാഞ്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസായതിനാൽ പ്രതിയെ റാഞ്ചി പോലീസിന് കൈമാറുമെന്ന് കച്ച് (വെസ്റ്റ്) പോലീസ് സൂപ്രണ്ട് സൗരഭ് സിംഗ് പറഞ്ഞു.

shortlink

Post Your Comments


Back to top button