Latest NewsNewsIndia

100 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി ; 100 രൂപ നാണയം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. വെര്‍ച്വല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു 100 രൂപയുടെ പ്രത്യേക നാണയത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. ഗ്വാളിയര്‍ രാജമാത വിജയരാജെ സിന്ധ്യയുടെ ജന്മശതാബ്ദി പ്രമാണിച്ചാണ് ധനമന്ത്രാലയം പ്രത്യേക നാണയം പുറത്തിറക്കിയത്.

read also : ഭീകരര്‍ ബന്ദികളാക്കിയ ഏഴു ഇന്ത്യാക്കാരെ വിട്ടയച്ചു

രാജമത സിന്ധ്യ തന്റെ ജീവിതം ദരിദ്രര്‍ക്കായി സമര്‍പ്പിച്ചു. ജനങ്ങളുടെ പ്രതിനിധികള്‍ക്ക് ‘രാജ് സത്ത’ അല്ല, ‘ജനസേവ’ പ്രധാനമാണെന്ന് അവര്‍ തെളിയിച്ചു. സ്വാതന്ത്ര്യസമരം മുതല്‍ സ്വാതന്ത്ര്യാനന്തര ദശകങ്ങള്‍ വരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എല്ലാ സുപ്രധാന ഘട്ടങ്ങള്‍ക്കും അവര്‍ സാക്ഷിയായി, നാണയം പുറത്തിറക്കികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button