Latest NewsNewsTechnology

വിപണി കീഴടക്കി പുതിയ അഞ്ചു രൂപ നാണയങ്ങൾ, പഴയവ എവിടെ? അപ്രത്യക്ഷമായതിന് പിന്നിലെ കാരണം ഇതാണ്

ചെമ്പും നിക്കലും സംയോജിപ്പിച്ചാണ് പഴയ അഞ്ചു രൂപ നാണയങ്ങൾ നിർമ്മിച്ചിരുന്നത്

വിപണിയിൽ ലഭ്യമായ നാണയത്തുട്ടുകൾ പരിശോധിക്കുമ്പോൾ പഴയ അഞ്ചു രൂപയുടെ സ്ഥാനം ഇന്ന് പുതിയ അഞ്ചു രൂപ നാണയങ്ങൾ കീഴടക്കിയിട്ടുണ്ട്. ഇപ്പോൾ, കനം കുറഞ്ഞ അഞ്ചു രൂപയുടെ നാണയങ്ങളാണ് കൂടുതലും പ്രചാരത്തിൽ ഉള്ളത്. എന്നാൽ, പഴയവ എവിടെ പോയെന്ന് ചുരുക്കം ചിലരെങ്കിലും ചിന്തിച്ചു കാണും. അതേസമയം, പഴയ മോഡലിലുള്ള അഞ്ചു രൂപ നാണയങ്ങൾ ഇപ്പോൾ റിസർവ് ബാങ്ക് പുറത്തിറക്കാറില്ല. പഴയ അഞ്ചു രൂപ നാണയങ്ങൾ അപ്രത്യക്ഷമായതിന് പിന്നിൽ പ്രത്യേക കാരണമുണ്ട്. അവ എന്താണെന്ന് അറിയാം.

ചെമ്പും നിക്കലും സംയോജിപ്പിച്ചാണ് പഴയ അഞ്ചു രൂപ നാണയങ്ങൾ നിർമ്മിച്ചിരുന്നത്. ഇവയുടെ ഭാരമാകട്ടെ 9.00 ഗ്രാം മാത്രമാണ്. എന്നാൽ, പഴയ അഞ്ചു രൂപയ്ക്ക് ചില സവിശേഷ ഗുണങ്ങൾ ഉള്ളതിനാൽ ബംഗ്ലാദേശിലേക്ക് അനധികൃതമായി അഞ്ചു രൂപ നാണയങ്ങൾ കടത്തിയിരുന്നു. ഇത്തരത്തിൽ ബംഗ്ലാദേശിൽ എത്തുന്ന അഞ്ചു രൂപ നാണയങ്ങൾ ഉരുക്കി ബ്ലേഡുകൾ നിർമ്മിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഒരു അഞ്ചു രൂപ നാണയത്തിൽ നിന്നും പരമാവധി 6 ബ്ലേഡ് വരെയാണ് നിർമ്മിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് റിസർവ് ബാങ്ക് പഴയ അഞ്ചു രൂപ നാണയം നിർമ്മിക്കുന്നത് നിർത്തലാക്കിയത്.

Also Read: ആറ്റുകാല്‍ പൊങ്കാല, ചരിത്രവും ഐതീഹ്യവും

ബംഗ്ലാദേശിലേക്കുള്ള അനധികൃത നാണയക്കടത്ത് തടയുന്നതിന്റെ ഭാഗമായി പിന്നീട് കനം കുറഞ്ഞ അഞ്ചു രൂപ നാണയങ്ങളാണ് റിസർവ് ബാങ്ക് വിപണിയിൽ പുറത്തിറക്കിയത്. ലോഹവുമായി കുറഞ്ഞ വിലയുള്ള മൂലകങ്ങൾ ചേർത്താണ് പുതിയ നാണയം നിർമ്മിച്ചിരിക്കുന്നത്. ഇത്തരം നാണയം ഉപയോഗിച്ച് ബ്ലേഡ് നിർമ്മിക്കുന്നത് ആദായകരമല്ല. അതിനാൽ, ബംഗ്ലാദേശിലേക്കുള്ള അനധികൃത നാണയക്കടത്തിന് തടയിടാൻ കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button