COVID 19Latest NewsNewsInternational

നോട്ടുകളിലും ഫോണ്‍ സ്‌ക്രീനിലും പ്ളാസ്റ്റിക്കിലും രോഗാണു 28 ദിവസം നിലനില്‍ക്കും : കൊറോണ വൈറസ് എവിടെയെല്ലാം കൂടുതല്‍ സമയം നില്‍നില്‍ക്കുവെന്നതിനെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നോട്ടുകളിലും ഫോണ്‍ സ്‌ക്രീനിലും പ്‌ളാസ്റ്റിക്കിലും രോഗാണു 28 ദിവസം നിലനില്‍ക്കും . കൊറോണ വൈറസ് എവിടെയെല്ലാം കൂടുതല്‍ സമയം നില്‍നില്‍ക്കുവെന്നതിനെ കുറിച്ച് പുതിയ റിപ്പോര്‍ട്ട് . ഓസ്ട്രേലിയന്‍ ഗവേഷക ഏജന്‍സിയായ സി.എസ്.ഐ.ആര്‍.ഒ നടത്തിയ പഠനത്തിലാണ് മിനുസമുളള പ്രതലത്തില്‍ കൊവിഡ്-19 രോഗം പരത്തുന്ന നോവല്‍ കൊറോണ വൈറസിന് 28 ദിവസത്തോളം ആയുസ് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇരുട്ടുളള മുറികളില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍, മൊബൈല്‍ഫോണ്‍ സ്‌ക്രീന്‍,ഗ്‌ളാസ്,പ്ലാസ്റ്റിക്ക്, നോട്ടുകള്‍ എന്നിവയിലാണ് ഇത്രയധികം ദിവസം കൊവിഡ് വൈറസിന് നിലനില്‍ക്കാനാകുമെന്ന് പഠനത്തില്‍ കണ്ടെത്തിയത്.

Read Also : സ്വപ്നയോ അതാരാ ? എന്ന് ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ മിണ്ടാട്ടമില്ല… എല്ലാം തുടങ്ങിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്… പുറത്തുവരാനിരിക്കുന്നത് ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍

വൈറോളജി ജേണല്‍ എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ് ഈ കണ്ടെത്തലുളളത്. മുന്‍പ് നടത്തിയ പഠനങ്ങളില്‍ മൂന്ന് മുതല്‍ ഏഴ് ദിവസം വരെ ഇവ നിലനില്‍ക്കും എന്നായിരുന്നു കണ്ടെത്തല്‍. സാധാരണ പനിയ്ക്ക് കാരണമാകുന്ന വൈറസിനെക്കാള്‍ കൂടുതല്‍ ദിനമാണിത്.
20 ഡിഗ്രി കാലാവസ്ഥയുളള ഇടങ്ങളില്‍ 28 ദിവസത്തിന് ശേഷവും കൊവിഡ് വൈറസിനെ കണ്ടെത്താനായി. ഗ്‌ളാസ്, പോളിമര്‍ നോട്ട്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, വിനൈല്‍, പേപ്പര്‍ നോട്ടുകളിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. ഇതിനര്‍ത്ഥം സാര്‍സ് കോവിഡ് വൈറസിന് കരുതിയതിലും കൂടുതല്‍ കാലം രോഗം പരത്താന്‍ ശേഷിയുണ്ടെന്നാണ്.ഇത് കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ ശക്തി പകരുമെന്ന് കരുതുന്നതായും ഗവേഷണത്തിലുണ്ട്.

കോട്ടണ്‍, ബാങ്ക് നോട്ടുകള്‍, പ്‌ളാസ്റ്റിക് ബാങ്ക് നോട്ടുകള്‍ എന്നിങ്ങനെ മിനുസമുളള പ്രതലത്തില്‍ ഇന്‍ഫ്‌ളുവന്‍സ എ വൈറസിന് 17 ദിവസത്തോളം നിലനില്‍ക്കാനാകുമെന്നും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിപ്പേര്‍ഡ്നസ് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ഈ കണ്ടെത്തലുകള്‍. അതിനാല്‍ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ വൈറസ് സാന്നിദ്ധ്യമുളള മിനുസമുളള പ്രതലങ്ങള്‍ നിരന്തരം വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ശേഷം കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം. കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും വൈറസിന്റെ സമ്പര്‍ക്കം വരുന്ന പ്രതലം വൃത്തിയാക്കേണ്ടതിന്റെയും ആവശ്യകത ഉയര്‍ത്തുന്നുണ്ട് ഈ പഠനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button