KeralaLatest NewsNews

മാധ്യമങ്ങളെ അകറ്റി നിര്‍ത്താന്‍ സിപിഎം തീരുമാനം …സിപിഎം പ്രതിനിധികള്‍ക്ക് മാത്രമല്ല ഇടതു നിരീക്ഷകര്‍ക്കും ഇടതുസഹയാത്രികര്‍ക്കും ചാനല്‍ ചര്‍ച്ചയില്‍ സിപിഎം വിലക്ക് … വരാനിരിക്കുന്നത് കൂടുതല്‍ പരീക്ഷണ ദിവസങ്ങളന്നു സിപിഎം വിലയിരുത്തല്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങി വിഷയങ്ങളില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തുവന്നതോടെ സിപിഎം ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്. സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറ്റമില്ലെന്ന് സിപിഎം അറിയിച്ച് കഴിഞ്ഞു. . ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചാനലുകളില്‍ പ്രതിനിധികളെ അയക്കില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയോട് അടുത്തു നില്‍ക്കുന്ന ഇടതു സഹയാത്രികര്‍ക്കും പാര്‍ട്ടിയുടെ വിലക്ക് ബാധകമാണ്.

Read Also : തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് അടച്ചു

നേരത്തെ പാര്‍ട്ടിയോ, സര്‍ക്കാരോ പ്രതിരോധത്തിലാകുന്ന വിഷയങ്ങളില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കാതെ വരുന്ന ഘട്ടത്തിലായിരുന്നു സിപിഎം സഹയാത്രികരായവരെ ചാനലുകള്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നത്. ഇടതു നിരീക്ഷകരെന്നോ, സഹയാത്രികരെന്നോ ഒക്കെ പേരിട്ടാണ് ഈ സഹയാത്രികരെ അവതരിപ്പിച്ചിരുന്നത്. കഴിഞ്ഞയിടെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്ത ദിവസം നടന്ന ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല.

നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം എടുത്തപ്പോഴും തങ്ങളുടെ താല്‍പ്പര്യങ്ങളവതരിപ്പിക്കുന്ന ഇടതു സഹയാത്രികരോടും, നിരീക്ഷകരോടും ഏഷ്യാനെറ്റില്‍ പോകരുതെന്നു പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു. നിലവിലെ സ്ഥിതിയേക്കാള്‍ രൂക്ഷമാകും വരും ദിവസങ്ങളില്‍ വിവാദ വിഷയങ്ങളിലെ ചര്‍ച്ച എന്നുതന്നെയാണ് സിപിഎം വിലയിരുത്തല്‍. എന്‍ഐഎയ്ക്ക് ശിവശങ്കര്‍ നല്‍കിയ മൊഴികൂടെ പുറത്തുവരുന്നത് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് സാധ്യത.

മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോണ്‍സല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയില്‍ പറയുന്നു. ഇതാണ് ഇപ്പോള്‍ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button