Latest NewsNewsEntertainment

‘ചേച്ചി അങ്ങനെ ഒന്നും ചെയ്യില്ല’; ജാതിവിവേചന ആരോപണത്തില്‍ പ്രതികരണവുമായി ഇടവേള ബാബു

ജാതി, ലിംഗ വിവേചനം മൂലമാണ് തനിക്ക് അവസരം നിഷേധിച്ചതെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

ആര്‍എല്‍വി രാമകൃഷ്ണന്‍ ഉന്നയിച്ച ജാതിവിവേചന ആരോപണത്തില്‍ പ്രതികരണവുമായി നടനും താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. ജാതിവിവേചന വിഷയത്തില്‍ ആര്‍എല്‍വി രാമകൃഷ്ണനെ വിളിച്ചെങ്കിലും കിട്ടിയില്ല കെപിഎസി ലളിതയോട് സംസാരിച്ചു ചേച്ചി, അങ്ങനെ ഒന്നും ചെയ്യില്ല, വര്‍ഷങ്ങളായി അറിയുന്നതല്ലേ റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ ഇടവേള ബാബു പറഞ്ഞു .

Read Also: കലാകാരനായ ആർഎൽവി രാമകൃഷ്ണൻ കരയുന്നുണ്ട് ഇപ്പോഴും; അദ്ദേഹത്തിന്റെ സങ്കടങ്ങൾ കലാകേരളത്തിന് അപമാനമാണ്; ഉള്ളുലക്കുന്ന കുറിപ്പുമായി ശാരദക്കുട്ടി

സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ നൃത്തപരിപാടി സര്‍ഗഭൂമികയില്‍ മോഹിനിയാട്ടം കലാകാരനും നടന്‍ കലാഭവന്‍ മണിയുടെ അനിയനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ അപേക്ഷിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മോഹിനിയാട്ടത്തിന് അവസരമില്ലെന്നും പ്രഭാഷണത്തിന് അവസരം നല്‍കാമെന്നും അക്കാദമി സെക്രട്ടറി പറയുകയായിരുന്നു. തുടർന്ന് അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിതയുമായി സംസാരിക്കുകയും അവസരം ഒരുക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തിരുന്നതായി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ജാതി, ലിംഗ വിവേചനം മൂലമാണ് തനിക്ക് അവസരം നിഷേധിച്ചതെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

അതേസമയം രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള കെ.പി.എ.സി ലളിതയുടെ പേരിലുള്ള പത്രക്കുറിപ്പ് പുറത്തിറങ്ങിയിരുന്നു. തുടര്‍ന്നായിരുന്നു രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഇപ്പോള്‍ ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button