Latest NewsNewsIndia

തന്ത്രപ്രധാനമേഖലകളില്‍ വികസനം വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ശത്രുരാജ്യങ്ങളില്‍ നിന്നും നിരന്തരം പ്രകോപനമുണ്ടാകുന്ന സാഹചര്യത്തില്‍ തന്ത്രപ്രധാനമേഖലകളില്‍ വികസനം വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സുപ്രധാന മേഖലകളില്‍ നിര്‍മ്മിച്ച 44 പാലങ്ങള്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു.

ഉള്‍പ്രദേശങ്ങളിലേയ്ക്ക് വളരെ വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കുന്നതിനു വേണ്ടിയാണ് തന്ത്രപ്രധാന മേഖലകളില്‍ പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനു പുറമെ, അരുണാചല്‍ പ്രദേശില്‍ നിര്‍മ്മിക്കാനിരിക്കുന്ന നെച്ചിഫു തുരങ്കത്തിന് രാജ്‌നാഥ് സിംഗ് തറക്കല്ലിട്ടു.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ലഡാക്കിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നത്. ലഡാക്കില്‍ മാത്രം 40-50 പാലങ്ങളാണ് നിര്‍മ്മാണ ഘട്ടത്തിലിരിക്കുന്നതെന്ന് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ഡിജി ലഫ്. ജനറല്‍ ഹര്‍പല്‍ സിംഗ് അറിയിച്ചു. താത്ക്കലികമായി നിര്‍മ്മിച്ചിരുന്ന പാലങ്ങളെല്ലാം പുതുക്കിപ്പണിയുന്നുണ്ടെന്നും ഇത് സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനത്തില്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button