Latest NewsNewsIndiaCrime

കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം യുവതിയെ അഞ്ചുവയസുള്ള കുഞ്ഞിനൊപ്പം നദിയിൽ തള്ളി

പട്ന : യുവതിയെ പീഡിപ്പിച്ച ശേഷം അഞ്ചുവയസുള്ള കുഞ്ഞിനൊപ്പം നദിയിൽ തള്ളി. ബിഹാറിലെ ബുക്സറിലാണ് സംഭവം നടന്നത്. ബഹളം കേട്ടെത്തിയ പ്രദേശവാസികൾ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

അഞ്ചുവയസുകാരനായ മകനുമൊത്ത് ബാങ്കിൽ പോയി മടങ്ങിവരുന്ന വഴി ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തന്നെയും മകനെയും കയർ കൊണ്ട് ബന്ധിച്ച് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. എന്നാണിവർ പൊലീസിനെ അറിയിച്ചത്. തന്‍റെ ബഹളം കേട്ട് പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തി എന്നാൽ അപ്പോഴേക്കും കുഞ്ഞ് മരിച്ചുവെന്നും ഇവര്‍ പറയുന്നു.സംഭവത്തിൽ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുപിയിലെ ഹത്രാസ് കൂട്ട ബലാത്സംഗ-കൊലപാതക സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സ്ത്രീ സുരക്ഷ നിയമങ്ങൾ കർശനമായി തന്നെ നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിര നടപടി വേണമെന്നാണ് നിർദേശം. അതേസമയം സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ത്രീയ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്നും അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button