KeralaLatest NewsNews

രണ്ട് കാറും ഏഴ് ബൈക്കുകളും റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍

കാസര്‍കോട്: രണ്ട് കാറും ഏഴോളം ബൈക്കുകളും റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാസങ്ങളോളമായി കാസര്‍കോട് റെയിവേ സ്റ്റേഷന് മുന്നിലെ റോഡിലാണ് കാറുകളും ബൈക്കുകളും ഉടമസ്ഥരെ കാത്ത് കിടക്കുന്നത്. മോഷ്ടിച്ചു കൊണ്ടുവന്ന വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ചതാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

read also : വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയെ കാമുകന്‍ തീവച്ചു കൊന്നു; പൊള്ളലേറ്റ കാമുകനും മരിച്ചു

റെയില്‍വേ സ്റ്റേഷന് അകത്ത് പേ പാര്‍ക്കിംഗ് സംവിധാനമാണ്. എന്നാല്‍ അകത്തുള്ളതിനെക്കാള്‍ കൂടുതല്‍ വാഹനങ്ങളാണ് പുറത്ത് റോഡരികിലും മറ്റുമായി പാര്‍ക്ക് ചെയ്യാറുള്ളത്.

കോവിഡിനെ തുടര്‍ന്ന് മാസങ്ങളോളം ട്രെയിന്‍ സര്‍വീസ് മുടങ്ങിയതോടെയാണ് ഉടമസ്ഥരില്ലാത്ത വാഹനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ദീര്‍ഘദൂര ട്രെയിന്‍ ഗതാഗതം മാത്രമാണ് ഭാഗീകമായി ആരംഭിച്ചിട്ടുള്ളത്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button