KeralaLatest NewsNews

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി : വിസി നിയമനം സംബന്ധിച്ച ഓര്‍ഡിനന്‍സ് വ്യവസ്ഥയ്ക്ക് ഹൈക്കോടതി സ്‌റ്റേ…. പിണറായി സര്‍ക്കാറിന് കനത്ത തിരിച്ചടി

കൊച്ചി: ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വിസി നിയമനം സംബന്ധിച്ച ഓര്‍ഡിനന്‍സ് വ്യവസ്ഥയ്ക്ക് സ്റ്റേ. . ഹൈക്കോടതിയാണ് നിര്‍ണായക വ്യവസ്ഥ സ്റ്റേ ചെയ്തത്. വിദൂര, സ്വകാര്യ വിദ്യാഭ്യാസം സര്‍വ്വകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥയ്ക്കാണ് സ്റ്റേ. പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

Read also : പുതിയ യുദ്ധതന്ത്രങ്ങളുമായി ഇന്ത്യ : ചൈനയ്ക്കും പാകിസ്താനും എതിരെ ‘ബിആര്‍ പ്ലാന്‍’ ആവിഷ്‌കരിച്ച് ഇന്ത്യന്‍ സൈന്യം

പത്തനംതിട്ടയിലെ പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികളും മാനേജുമെന്റുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഏത് കോഴ്സുകള്‍ പഠിക്കണം എവിടെ പഠിക്കണം എന്നെല്ലാം തീരുമാനിക്കേണ്ടത് വിദ്യാര്‍ത്ഥികളാണെന്നും ആ അവകാശത്തില്‍ കടന്നു കയറാനാണ് സര്‍ക്കാര്‍ ഇത്തരമൊരു ഓര്‍ഡിനന്‍സ് ഇറക്കിയതെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയുടെ സ്‌റ്റേ സര്‍ക്കാറിന് വലിയ തിരിച്ചടിയായി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button