Latest NewsNewsIndia

ബി.ജെ.പി നേതാക്കളുടെ ഒരു ഗുണം അവരുടെ നേതാക്കളുടെ മേല്‍ അഴിമതി ആരോപണം ഇല്ല എന്നതാണ്…. ഇതുതന്നെയാണ് ബിജെപിയുടെ മുഖമുദ്രയും പ്ലസ് പോയിന്റും… തുറന്നു പറഞ്ഞ് ഖുശ്ബു… മോദിയ്‌ക്കെതിരെ വരുന്ന ട്രോളുകള്‍ എല്ലാം പണം കൊടുത്ത് ചെയ്യിക്കുന്നത്

ന്യൂഡല്‍ഹി: എഐസിസി സ്ഥാനത്തിരുന്നിരുന്ന നടി ഖുശ്ബു ബിജെപിയിലേയ്ക്ക് ചേര്‍ന്നതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാഷ്ട്രീയ രംഗത്തെ ചര്‍ച്ചാവിഷയം. ഖുശ്ബുവിന്റെ ബിജെപി പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ മേഖലയിലുള്ളവര്‍ രംഗത്തു വന്നു കഴിഞ്ഞു. എന്നാല്‍ താന്‍ ബിജെപിയിലേയ്ക്ക് വന്നതിനെ കുറിച്ച് ഖുശ്ബു പറഞ്ഞ വാക്കുകളാണ് ഇ പ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

Read Also : കേരളത്തിനായി 50,000 കോടി രൂപ ചിലവില്‍ 23 പദ്ധതികള്‍ ; വമ്പൻ പ്രഖ്യാപനവുമായി മോദി സർക്കാർ

ബി.ജെ.പി നേതാക്കളുടെ ഒരു ഗുണം അവരുടെ നേതാക്കളുടെ മേല്‍ അഴിമതി ആരോപണം ഇല്ല എന്നതാണ്…. ഇതുതന്നെയാണ് ബിജെപിയുടെ മുഖമുദ്രയും പ്ലസ് പോയിന്റും… പ്രതിപക്ഷത്ത് നില്‍ക്കുമ്പോള്‍ പി.എം കെയര്‍, റാഫേല്‍ അങ്ങനെ പലതും പറഞ്ഞിട്ടുണ്ടാകും. എന്നാല്‍ സുപ്രീം കോടതി എല്ലാ കേസുകളും ക്ലിയര്‍ ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടിയിലെ ഒരു നേതാവിനെതിരെയും ഒരു ആരോപണവും ഇല്ലെന്നും ഖുശ്ബു പറഞ്ഞു.കഴിഞ്ഞ ആറ് വര്‍ഷമായി പാര്‍ട്ടി എത്ര ശുദ്ധമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം. ഞാന്‍ തീര്‍ച്ചയായും അതില്‍ വിശ്വസിക്കുന്നു- ഖുശ്ബു പറഞ്ഞു.

ബി.ജെ.പിക്കും പ്രധാനമന്ത്രി മോദിക്കുമെതിരെ താന്‍ മുമ്പ് നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി തനിക്കെതിരെ ഉയരുന്ന ട്രോളുകള്‍ പണം കൊടുത്ത് ചെയ്യിക്കുന്നതാണെന്ന് ഖുശ്ബു ആരോപിച്ചു. ട്വിറ്ററില്‍ ഉള്ളവരല്ല യഥാര്‍ത്ഥത്തില്‍ വോട്ട് ചെയ്യുന്നത്. ട്രോള്‍ ചെയ്യുന്നവര്‍ക്കെല്ലാം പണം നല്‍കുകയാണ്. അവര്‍ക്ക് പേരും ഐഡന്‍്റിറ്റിയുമില്ല. താന്‍ അതിനെ പരിഗണിക്കുന്നില്ല. വിമര്‍ശനങ്ങളെ തള്ളിപ്പറയുന്നില്ല. പ്രതിപക്ഷത്തുള്ളപ്പോള്‍ തന്‍െ്റ പാര്‍ട്ടിയോട് പൂര്‍ണ്ണ ആത്മാര്‍ത്ഥയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് തന്‍െ്റ ജോലിയായിരുന്നെന്നും ഖുശ്ബു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button