Latest NewsNewsIndia

മോറട്ടോറിയം കാലത്തെ പിഴപ്പലിശ; കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: മോറട്ടോറിയം നേടിയ വായ്‌പകൾക്ക് ഇതിനകം അനുവദിച്ച ഇളവുകളിൽ കൂടുതലൊന്നും നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലം ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

Read also: ബിജെപി യിലേക്ക് പോകും മുന്‍പുള്ള ക്വാറന്റൈന്‍ കേന്ദ്രമാണ് കോണ്‍ഗ്രസ് ; സന്തോഷ് പണ്ഡിറ്റ്

സാമ്പത്തിക നയത്തിൽ കോടതി ഇടപെടരുത്, മേഖല തിരിച്ച് ഇളവുകൾ നൽകണമെന്ന് കോടതിക്ക് ആവശ്യപ്പെടാനാകില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു.

മാർച്ച് ഒന്നുമുതൽ ആഗസ്‌റ്റ് 31 വരെയുള്ള വായ്‌പാ തിരിച്ചടവിനാണ് റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇക്കാലയളവിൽ വായ്‌പ തിരിച്ചടയ്ക്കേണ്ടെങ്കിലും പലിശ ഈടാക്കുമെന്ന് ബാങ്കുകൾ പറഞ്ഞിരുന്നു. ഇതിനെതിരായ വാദം നടക്കവേയാണ്, രണ്ടു കോടി രൂപവരെയുള്ള വായ്‌പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്നും ബാങ്കുകൾക്കുണ്ടാകുന്ന ബാദ്ധ്യത (ഏകദേശം 7,000 കോടി രൂപ) വഹിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

എന്നാൽ, കേന്ദ്ര തീരുമാനത്തിൽ റിയൽ എസ്‌റ്റേറ്റ്, കാർഷികം ഉൾപ്പെടെ കൊവിഡിൽ പ്രതിസന്ധിയിലായ ഒട്ടേറെ മേഖലകളെ പരാമർശിക്കുന്നിലെന്ന് ക്രെഡായ്ക്കു വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ്, വിവിധ മേഖലകൾക്കായി സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്തി വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചത്.

ബാങ്കുകൾ, വിവിധ മേഖലകൾ എന്നിവയുമായി ചർച്ച ചെയ്‌താണ് രണ്ടുകോടി രൂപവരെയുള്ള വായ്‌പകൾക്ക് ആനുകൂല്യം പ്രഖ്യാപിച്ചതെന്ന് പുതിയ സത്യവാങ്‌മൂലത്തിൽ കേന്ദ്രം ചൂണ്ടിക്കാട്ടി. ഗരീബ് കല്യാൺ യോജന, ആത്മനിർഭർ പാക്കേജ് എന്നിവയിലൂടെ ഇതിനകം 21.7 ലക്ഷം കോടി രൂപയുടെ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതിൽ കൂടുതൽ നൽകാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button