Latest NewsNewsIndia

65 കാരനെയും മകനെയും മര്‍ദ്ദിച്ച ശേഷം നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു ; പരാതി പിന്‍വലിക്കാന്‍ പ്രതി ആവശ്യപ്പെട്ടതായി ആരോപണം

ദില്ലി : 65 കാരനെയും മകനേയും മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ഏറ്റവും പിന്നോക്കജാതിക്കാര്‍ക്കെതിരായ അതിക്രമത്തില്‍ 65 കാരനെ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയില്‍ ആണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് ലജ്ജാകരമായ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരയുടെ കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോനു യാദവ് എന്നയാള്‍ മൂത്രം കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് ലളിത്പൂരിലെ റോഡ ഗ്രാമത്തിലെ അമര്‍ എന്ന വൃദ്ധന്‍ പറഞ്ഞു. താന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹം തന്നെ വടികൊണ്ട് ആക്രമിച്ചു. തന്റെ മകനെയും ആക്രമിച്ചു. ഇതേതുടര്‍ന്ന് തങ്ങള്‍ അദ്ദേഹത്തിനെതിരെ പൊലീസില്‍ പരാതിപ്പെട്ടുവെന്നും അമര്‍ പറഞ്ഞു.

റോഡയിലെ സ്വാധീനമുള്ള ഏതാനും ആളുകള്‍ രണ്ട് ഗ്രാമീണരെ മര്‍ദ്ദിച്ചതായി പൊലീസ് സൂപ്രണ്ട് മിര്‍സ മന്‍സാര്‍ ബേഗ് സ്ഥിരീകരിച്ചു. ‘പ്രധാന പ്രതിയെ അറസ്റ്റുചെയ്തു, ഈ കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പരാതി ലഭിച്ചയുടന്‍ ഞങ്ങള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരം ഭീഷണിപ്പെടുത്തലുകളെ ഞങ്ങള്‍ സഹിക്കില്ല,’ ബെഗ് പറഞ്ഞു.

അതേസമയം വൃദ്ധനെയും മകനെയും വിട്ടുവീഴ്ച ചെയ്യാനും പരാതി തിരിച്ചെടുക്കാനും പ്രതി നിര്‍ബന്ധിക്കുകയാണെന്ന് എസ്പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button