Latest NewsNews

കോവിഡ് വന്നാൽ പ്രതിരോധ ശേഷി ലഭിക്കും; പ്രചാരണം തെറ്റെന്ന് ലോകാരോഗ്യസംഘടന

ജനീവ: കോവിഡ് ബാധിക്കുമ്പോൾ ഒരു ജനസമൂഹം കോവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയോസസ്. രോഗം വന്നുപോകട്ടെയെന്ന നിലപാട് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

Read also: ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു; തനിഷ്ക് ജൂവലറി പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം

കോവിഡ് വന്നാൽ പ്രതിരോധ ശേഷി ലഭിക്കുമെന്ന പ്രചാരണം തെറ്റാണ്. കോവിഡ് രോഗത്തെ തെറ്റായ രീതിയിൽ സമീപിക്കാൻ സാധിക്കില്ല. പരമാവധി ആളുകളിലേക്ക്​ കോവിഡ്​ രോഗം ബാധിക്കട്ടെയെന്ന്​ കരുതരുതെന്നും ഇത്​ അസാന്മാർഗികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്‌സിനേഷന്റെ സങ്കൽപമാണ് ആർജിത പ്രതിരോധം. വാക്‌സിനേഷൻ ഒരു ഘട്ടത്തിലെത്തിയാൽ മാത്രമേ ഇത് കൈവരിക്കാൻ സാധിക്കൂ. അതായത്​ 95 ശതമാനം പേരിൽ വാക്​സിൻ എത്തിയാൽ അഞ്ചുശതമാനം പേരിൽ രോഗപ്രതിരോധ ശേഷി കൈവരും. പോളിയോ രോഗത്തിൽ ഈ ഘട്ടം 80 ശതമാനമാണെന്നും ​അദ്ദേഹം പറഞ്ഞു.

പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ പോലും പകർച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാർഗമായി ആർജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ല. അപകടകരമായ വൈറസിനെ കൂടുതൽ പകരാൻ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും പ്രതിരോധ മാർഗവുമല്ല. കൊവിഡിനെതിരെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങളുടെ അഭാവവും ഗെബ്രിയോസസ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button