KeralaMollywoodLatest NewsNewsEntertainment

‘ആരാണി ലിജോ ജോസ്പല്ലിശ്ശേരി …? ഫാസില്‍ തന്നോട് ചോദിച്ചതിനെക്കുറിച്ച് സംവിധായകൻ

അന്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരിയെകുറിച്ചുള്ള പഴയൊരു ഓര്‍മ പങ്കുവച്ച്‌ സംവിധായകന്‍ ആലപ്പി അഷറഫ്. ആദ്യചിത്രം പൊട്ടി നിന്ന ലിജോയെക്കുറിച്ച്‌ ഫാസില്‍ തന്നോട് ചോദിച്ചതിനെക്കുറിച്ചാണ്‌ അഷ്‌റഫിന്റെ കുറിപ്പ്.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്.

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് സ്‌റ്റേറ്റ് അവാര്‍ഡ് .

ഞാന്‍ സെന്‍സര്‍ ബോര്‍ഡ് മെംബറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ‘നായകന്‍’ എന്ന ആദ്യ ചിത്രം സെന്‍സര്‍ ചെയ്തതിലൊരാളായിരുന്നു ഞാന്‍.

ഇരുത്തംവന്ന ഒരു സംവിധായകന്റെ മികവ് ആ ചിത്രത്തില്‍ കൂടി എനിക്ക് കാണാന്‍ കഴിഞ്ഞു..
എന്നാല്‍ പടം ബോക്‌സോഫീസില്‍ പരാജയമായിരുന്നു.

ഇനിയൊരു ഫ്‌ലാഷ് ബാക്ക്..

നിര്‍മ്മാതാവ് ഹസീബിന്റെ വീടിന്റെ പാലുകാച്ച്‌ ..
എര്‍ണാകുളത്ത്‌നിന്നു ഞാനും എത്തി. ആലപ്പുഴയിലെ സിനിമാക്കാര്‍ എല്ലാവരുമുണ്ടയിരുന്നു. ഞാനും പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ കബീറുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്ബോള്‍ എന്റെ പിന്നില്‍ വന്ന് തട്ടി സംവിധായകന്‍ ഫാസില്‍ പറഞ്ഞു .
‘ നീ തിരിച്ചു പോകുന്നവഴി വീട്ടിലൊന്നു കയറണേ’ .

‘ ശരി ഞാന്‍ വരാം ‘

തിരികെ പോകും വഴി ഞാന്‍ പാച്ചിക്കായുടെ വീട്ടില്‍ കയറി.

read also:വിവാഹത്തോടെ അഭിനയത്തിൽ നിന്നും പിന്മാറിയ ഈ താരസുന്ദരിയെ മലയാളികൾ മറന്നോ ?

ചായ കുടിച്ച്‌ കൊണ്ടിരിക്കുമ്ബോള്‍ അദ്ദേഹം പറഞ്ഞു..
‘എടാ നിന്നെ വരാന്‍ പറഞ്ഞതേ.. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതല്‍ അറിയില്ല.’
ഒന്ന്‌നിര്‍ത്തി …എന്നിട്ട്

‘ആരാണി ലിജോ ജോസ്പല്ലിശ്ശേരി …?
ഷാനു (ഫഹദ് ) ന്റെ ഡേറ്റ് ചോദിച്ച്‌ വന്നിട്ടുണ്ടു്.. ‘.

ഞാന്‍ പറഞ്ഞു.
‘നല്ലൊരു ഭാവിയുള്ള ടെക്‌നീഷ്യനാണ് ..’

‘ നിനക്കെങ്ങിനെ അറിയാം…?’

ആദ്യ ചിത്രം സെന്‍സര്‍ ചെയ്ത വിവരവും , അതില്‍ സംവിധായകന്റെ കഴിവുകളും ഞാന്‍ വിവരിച്ചു..

‘എന്നിട്ടാണോ പടം എട്ടു നിലയില്‍
പൊട്ടിയത് ‘

അതെക്കുറിച്ചല്ലല്ലോ ഞാന്‍ പറഞ്ഞത് സംവിധായകന്‍ കഴിവുള്ളവനാണന്ന് ഉറപ്പാ.

അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല.

read also:സജ്‌ന ഷാജിക്കൊപ്പം ബിരിയാണി വില്‍പനയില്‍ പ്രിയതാരവും !!

പിന്നീട് അറിയുന്നു ഫഹദ് ലിജോയുടെ ആമേന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന്.         ചിത്രം ബംബര്‍ ഹിറ്റ്..

ഞാനാ ചിത്രം രണ്ടു പ്രാവിശ്യം തിയേറ്ററില്‍ പോയി കണ്ടു…

ലിജോ ജോസ് പെല്ലിശ്ശേരിയുടെ
ഉയരങ്ങളിലേക്കുള്ള കുതിപ്പ് ദൂരെ നിന്നു കാണുമ്ബോള്‍…
മനസ്സ് കൊണ്ടു് അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയാണ് ഞാന്‍.

ലിജോയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടങ്കിലും അദ്ദേഹത്തെ ഇതുവരെ നേരിട്ട് ഞാന്‍ കണ്ടിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button