Latest NewsNewsEntertainment

സജ്ജന ഇനി കരയില്ല; ചേർത്ത് പിടിച്ച് പ്രിയതാരം ജയസൂര്യ; ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി സജനയ്ക്ക് ബിരിയാണി കട തുടങ്ങാന്‍ സാമ്പത്തിക സഹായം നൽകും; അഭിമാനത്തോടെ മലയാളികൾ

 

മലയാളികളെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയ കാഴ്ച്ചക്കാണ് കഴിഞ്ഞ ദിവസം കേരളം സാക്ഷിയായത്. മുന്നോട്ടുള്ള ജീവിതത്തിനായി വീട്ടിൽ ഭക്ഷണം പാകം ചെയ്ത് വഴിയോരത്ത് വിറ്റിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി സജനയ്ക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളെ ഒരു ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സജ്ജന കണ്ണീരോടെ തുറന്ന് പറയ്ഞ്ഞത്.

 

കൂടാതെ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ സജന ഷാജിക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ, സജനയ്ക്ക് ബിരിയാണി കട തുടങ്ങാന്‍ വേണ്ട സാമ്പത്തികസഹായം നല്‍കുമെന്ന് ജയസൂര്യ പറഞ്ഞു, കഴിഞ്ഞ ദിവസമാണ് ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്‍പന നടത്താനാനുവദിക്കാതെ ചിലര്‍ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ കരഞ്ഞുകൊണ്ട് തുറന്ന് പറഞ്ഞത്.

 

എന്നാൽ സജ്ജന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും തങ്ങള്‍ക്ക് ബിരിയാണി വിറ്റ് നൽകാൻ കഴിയില്ലെന്നും പോലീസുകാർ പറഞ്ഞതോടെയാണ് ലൈവ് വന്നത്. ഏതായാലും നടന്റെ കാരുണ്യം നിറഞ്ഞ പ്രവർത്തിയിൽ അഭിമാനിക്കുകയാണ് മലയാളികൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button