KeralaLatest NewsNews

എല്ലാ അഴിമതിക്കാരും എല്‍.ഡി.എഫ് കൂടാരത്തിലേക്ക്; പിണറായി വിജയന്‍ നോട്ടെണ്ണല്‍ യന്ത്രവും സ്വീകരിച്ചോ?: പരിഹസിച്ച് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : ജോസ്. കെ.മാണി ഇടതുമുന്നണിയിലേക്ക് പോകുന്നതിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാ അഴിമതിക്കാരും എല്‍.ഡി.എഫ് കൂടാരത്തിലേക്ക് എത്തി. അഴിമതി കേസുകള്‍ കാണിച്ച് ജോസ് കെ.മാണിയെ രാഷ്ട്രീയമായി ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബാർക്കോഴ കേസ് മാത്രമല്ല ഒരു ഫാക്ടറിയുമായി ബന്ധപ്പെട്ട കേസും മാർക്കറ്റിം​ഗ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോ​ഗിച്ചാണ് സിപിഎം കേരളാ കോൺ​ഗ്രസിനെ ബ്ലാക്ക്മെയിൽ ചെയ്തത്. മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് സമരം ചെയ്തയാളാണ് പിണറായി വിജയൻ. ഇപ്പോൾ നോട്ടെണ്ണൽ യന്ത്രം പിണറായി വിജയന് ആവശ്യമായത് കൊണ്ടാണോ കേരളാകോൺ​ഗ്രസ് ഇടതുമുന്നണിയിലെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

പാലാരിവട്ടം കേസ് ഉൾപ്പെടെയുള്ള മുസ്ലിം ലീ​ഗിന്റെ എല്ലാ അഴിമതിക്കേസുകളും അട്ടിമറിച്ച് അവരെ കൂടി ഇടതുമുന്നണിയിൽ ചേർക്കുന്നത് എന്നാണെന്നാണ് ഇപ്പോൾ ജനങ്ങൾ ചോദിക്കുന്നത്. ബാർക്കോഴ കേസ് തേയ്ച്ചുമായ്ച്ചു കളയാനാവില്ല. നിയമസഭാ രേഖകളിൽ പരാമർശിച്ച വലിയ അഴിമതിക്കേസാണത്. രാഷ്ട്രീയമായി ആരെ വേണമെങ്കിലും ഭരണപക്ഷത്തിന് കൂടെ നിർത്താം.

Read Also : കേന്ദ്രസര്‍ക്കാരിന്റെ പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജനയില്‍ വരുന്ന ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് 5000 രൂപ നേടാം

പക്ഷെ അഴിമതിക്കേസുകൾ അട്ടിമറിക്കരുത്. കേരളകോൺ​ഗ്രസ് യുഡിഎഫ് വിട്ടതോടെ മധ്യകേരളത്തിലും മധ്യതിരുവിതാംകൂറിലും കോൺ​ഗ്രസ് ദുർബലമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇവിടെ മത്സരം ഇടതുമുന്നണിയും എൻഡിഎയും തമ്മിലായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button