Latest NewsNewsIndia

കേന്ദ്രസര്‍ക്കാരിന്റെ പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജനയില്‍ വരുന്ന ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് 5000 രൂപ നേടാം

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജനയില്‍ ആളുകള്‍ക്ക് ധാരാളം സൗകര്യങ്ങള്‍ ലഭിക്കുന്നു. പാവപ്പെട്ടവരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2014 ലാണ് പദ്ധതി ആരംഭിച്ചത്.

Read Also : ഹാഥ്റാസ് പെണ്‍കുട്ടിയുടെ വീടിന് ത്രിതല സുരക്ഷ ഏര്‍പ്പെടുത്തി യു പി സര്‍ക്കാര്‍

ഏതൊരു സര്‍ക്കാര്‍ പദ്ധതിയുടെയും പ്രയോജനം ഈ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് കൈമാറുന്നു.) പദ്ധതി പ്രകാരം ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് 5000 രൂപ വരെ ഓവര്‍ ഡ്രാഫ്റ്റ് സേവനം നേടാം. ഇതിനായി ഗുണഭോക്താവ് ബാങ്ക് അക്കൌണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടാകണം. രാജ്യത്ത് ഈ പദ്ധതി പ്രകാരം ഇതുവരെ 38 കോടിയിലധികം ആളുകള്‍ അക്കൗണ്ടുകള്‍ തുറന്നു.

ജന്‍ ധന്‍ അക്കൌണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഓവര്‍ഡ്രാഫ്റ്റ് സേവനത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം.

പ്രധാന്‍ മന്ത്രി ജന ധന്‍ അക്കൗണ്ടില്‍ 5000 രൂപ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കും. ഈ സൗകര്യം ലഭിക്കുന്നതിന്, നിങ്ങള്‍ പിഎംജെഡിവൈ അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ലിങ്കുചെയ്യേണ്ടതുണ്ട്. അതായത്, നിങ്ങളുടെ അക്കൗണ്ടില്‍ സീറോ ബാലന്‍സ് ഉണ്ടെങ്കില്‍ പോലും, നിങ്ങള്‍ക്ക് 5000 രൂപ പിന്‍വലിക്കാന്‍ കഴിയും.

അക്കൗണ്ട് തുറന്ന് ആദ്യ 6 മാസം മതിയായ ബാലന്‍സ് അക്കൗണ്ടില്‍ നിലനിര്‍ത്തിയിട്ടുള്ളവര്‍ക്കാണ് ഓവര്‍ ഡ്രാഫ്റ്റിന് യോഗ്യതയുള്ളത്. കൂടാതെ അക്കൗണ്ട് വഴിയും ഡെബിറ്റ് കാര്‍ഡ് വഴിയും ഉപഭോക്താവ് ഇടപാടുകള്‍ നടത്തിയിട്ടുണ്ടായിരിക്കണം. ഇത്തരത്തില്‍ യോഗ്യതയുള്ളവര്‍ക്ക് ബാങ്കിനെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായാല്‍ നാമമാത്രമായ പലിശ നിരക്കില്‍ ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കും.

ജന്‍ ധന്‍ അക്കൌണ്ടിനെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ചില ദോഷങ്ങളുമുണ്ട്. അപകട ഇന്‍ഷുറന്‍സ് നീട്ടി ലഭിക്കുന്നതിന് ജന്‍ ധന്‍ അക്കൗണ്ടില്‍ മിനിമം അക്കൗണ്ട് ബാലന്‍സ് നിലനിര്‍ത്തേണ്ട ആവശ്യമില്ല. എന്നാല്‍, ആധാറുമായി അക്കൌണ്ട് ലിങ്കുചെയ്യാത്ത സാഹചര്യത്തില്‍, ക്ലെയിം പ്രോസസ്സ് ബുദ്ധിമുട്ടുണ്ടാകും. കൂടാതെ അക്കൗണ്ടിനൊപ്പം 30000 രൂപ വരെ അധിക ഇന്‍ഷുറന്‍സും ഉണ്ട്. അക്കൗണ്ട് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ 1.3 ലക്ഷം രൂപ വരെ ലഭിക്കും.

ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്റ്റ് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന. സൗജന്യമായി ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണിത്. ഈ അക്കൌണ്ട് തുറക്കാന്‍ മിനിമം ബാലന്‍സിന്റെ ആവശ്യമില്ല.

സര്‍ക്കാര്‍ പദ്ധതികളനുസരിച്ച് ലഭിക്കുന്ന ആനുകൂല്യങ്ങളും സബ്‌സിഡികളും ജന്‍ധന്‍ അക്കൌണ്ടില്‍ നേരിട്ട് ലഭിക്കും. ഇവ ലഭിക്കാന്‍ മറ്റ് അക്കൌണ്ടുകളേക്കാള്‍ മികച്ചത് ജന്‍ധന്‍ അക്കൌണ്ടാണ്. പണം കൈമാറുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യത്തോടെയുള്ള അക്കൗണ്ടാണിത്. കൂടാതെ റുപേ കാര്‍ഡും സൗജന്യമായി ലഭിക്കും. ഇത് പണമിടപാടുകള്‍ കൂടുതല്‍ സുഗമമാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button