Latest NewsIndia

പിന്നോക്കങ്ങളോട് അവഗണന: മുതിര്‍ന്ന കോൺഗ്രസ് നേതാവ് രാജേന്ദ്ര ഗുര്‍ജര്‍ ബിജെപിയില്‍ ചേര്‍ന്നു

ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിദ്ധ്യത്തില്‍ ഡല്‍ഹിയില്‍ വെച്ചാണ് ഗുര്‍ജര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിന് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസ്സ് പിന്നോക്ക വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേന്ദ്ര ഗുര്‍ജര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിദ്ധ്യത്തില്‍ ഡല്‍ഹിയില്‍ വെച്ചാണ് ഗുര്‍ജര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വിഭാഗം കോര്‍ഡിനേറ്റര്‍ ആയിരുന്ന മനീഷ് രാജ്പുതിനോടൊപ്പമാണ് രാജേന്ദ്ര ഗുര്‍ജര്‍ ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി പദവിയും പ്രാഥമിക അംഗത്വവും രാജി വെച്ച ശേഷമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ഉപതെരഞ്ഞെടുപ്പുകളില്‍ പിന്നോക്ക വിഭാഗങ്ങളോട് കോണ്‍ഗ്രസ് കടുത്ത അവഗണനയാണ് കാട്ടിയതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തന്റെ തീരുമാനമെന്നും കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കമല്‍നാഥിന് സമര്‍പ്പിച്ച രാജിക്കത്തില്‍ ഗുര്‍ജര്‍ വ്യക്തമാക്കി.

read also: പാടാൻ കഴിവുള്ളവർ ആണോ നിങ്ങൾ ? പാട്ടിന്റെ ലോകത്ത് കഴിവ് തെളിയിക്കാൻ സുവർണ്ണാവസരം; ”നാളെയുടെ പാട്ടുകാർ” നിങ്ങൾക്കാകാം

ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കോണ്‍ഗ്രസ്സിലെ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത് സംസ്ഥാനത്ത് ഭരണമാറ്റത്തിന് വഴി വെച്ചിരുന്നു. ഉപതിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ വന്‍ ജനപിന്തുണയുള്ള രാജേന്ദ്ര ഗുര്‍ജറിന്റെ ബിജെപി പ്രവേശനം കോണ്‍ഗ്രസ്സിന് കനത്ത പ്രഹരമായി.

shortlink

Related Articles

Post Your Comments


Back to top button