Latest NewsNewsIndia

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് എന്‍സിപി നേതാവ് വെന്തുമരിച്ചു

 

ലഖ്‌നൗ: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് എന്‍സിപി നേതാവ് വെന്തുമരിച്ചു. എന്‍സിപി നേതാവ് സഞ്ജയ് ഷിന്‍ഡെയാണ് മരിച്ചത്.
മുംബൈ- ആഗ്ര ദേശീയ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കയാണ് സഞ്ജയ് ഷിന്‍ഡെയുടെ കാറിന് തീപിടിച്ചത്. പിംപാല്‍ഗണ്‍ ബസന്ത് ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വെച്ചാണ് സംഭവം. പൂന്തോട്ടത്തിലേക്കുള്ള കീടനാശിനികള്‍ വാങ്ങുന്നതിനായി പിംപാല്‍ഗണിലേക്ക് പോകുന്നതിനിടെയാണ് നാസികിലെ പ്രമുഖ മുന്തിരി കയറ്റുമതി ചെയ്യുന്നയാളുമായ എന്‍സിപി നേതാവിന്റെ കാറിന് തീപിടിക്കുന്നത്. കാര്‍ കട് വനദിയ്ക്ക് സമീപത്തെത്തിയതോടെയാണ് തീപടര്‍ന്നത്.

Read Also : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. തീപ്പൊരി ഉണ്ടായതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. തീപിടുത്ത സാധ്യതയുള്ള ഹാന്‍ഡ് സാനിറ്റൈസറിന് തീപിടിച്ചതാണ് കാറിലേക്ക് തീപടരുന്നതിന് ഇടയാക്കിയതെന്നാണ് വിവരം. തീ പടര്‍ന്നതോടെ വാഹനത്തിന്റെ സെന്‍ട്രല്‍ ലോക്ക് ആക്ടിവേറ്റ് ആകുകയും വാതിലുകള്‍ അടയുകയും ചെയ്യുകയായിരുന്നു. ഇതോടെ ഷിന്‍ഡെ കാറില്‍ കുടുങ്ങുകയും ചെയ്തു. കാറിന്റെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും തീ വേഗത്തില്‍ പടരുകയായിരുന്നു.

തീ കണ്ടതോടെ പ്രദേശവാസികളാണ് കാറിലുണ്ടായിരുന്നവരെ രക്ഷിക്കുന്നതിനായി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്. ഇതോടെ പിന്നീട് തീയണച്ചെങ്കിലും ഷിന്‍ഡെയെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നടന്ന പരിശോധനയിലാണ് മരിച്ചത് എന്‍സിപി നേതാവായ ഷിന്‍ഡെ ആണെന്ന് തിരിച്ചറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button