Latest NewsKeralaNattuvarthaNews

ലൗ ജിഹാദ് പ്രോത്സാഹിപ്പിയ്ക്കുന്ന തനിഷ്കിന്റെ വൻ വിവാദമായ പരസ്യം, പിൻവലിക്കേണ്ടിയിരുന്നില്ല; പ്രതികരണവുമായി ഡോ. നെൽസൺ ജോസഫ്

വിവിധ വിഭാഗങ്ങളുടെ ഒരുമയെ കുറിക്കുന്ന പരസ്യത്തിനെയും വിദ്വേഷം പരത്താനും ആക്രമിക്കാനും തുനിയുന്നവർ

വൻ വിവാദമായി മാറിയ കൊച്ചി: ഒരു ഹിന്ദു മുസ്ലീം വിവാഹത്തിന് ശേഷമുള്ള കുടുംബാന്തരീക്ഷം പരസ്യത്തിലൂടെ ചിത്രീകരിച്ച പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌കിന് നേരിടേണ്ടി വന്നത് വലിയ വിവാദങ്ങളാണ്, സമൂഹത്തിന്റെ നാനാതുറയിൽ നിന്നും വൻ വിമർശനം നേരിട്ട പരസ്യം പിൻവലിച്ചിരുന്നു.

എന്നാലിപ്പോൾ വിവിധ വിഭാഗങ്ങളുടെ ഒരുമയെ കുറിക്കുന്ന പരസ്യത്തിനെയും വിദ്വേഷം പരത്താനും ആക്രമിക്കാനും തുനിയുന്നവർ…തനിഷ്ക് പരസ്യം പിൻവലിക്കേണ്ടിയിരുന്നില്ല എന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നെൽസൺ ജോസഫ്.

കുറിപ്പ് വായിക്കാം,….

 

എന്തൊരു ദുരന്തമാണെന്ന് നോക്കണേ….
കഴിഞ്ഞ ദിവസം ജൂവലറി ശൃംഖലയായ തനിഷ്ക് ഒരു പരസ്യം ഇറക്കിയിരുന്നു.
അമ്മയാവാൻ പോവുന്ന ഒരു പെൺകുട്ടിയുടെ ആഘോഷമാണ് പരസ്യത്തിൻ്റെ വിഷയം. മിശ്രവിവാഹം കഴിച്ചതാണ് പെൺകുട്ടിയെന്ന് പരസ്യത്തിൽ നിന്ന് വ്യക്തമാണ്.
പരസ്യത്തിൻ്റെ അവസാനം പെൺകുട്ടി അവളുടെ അമ്മയോട് (അമ്മായിയമ്മ) ചോദിക്കുന്നുണ്ട്, അമ്മേ, നിങ്ങളുടെ ആചാരങ്ങളിൽ ഇങ്ങനെ ഇല്ലല്ലോ എന്ന്…അപ്പൊ അതിനു മറുപടിയായി അമ്മ പറയുന്നു, മകളെ സന്തോഷവതിയാക്കുകയെന്നത് എല്ലാ കുടുംബങ്ങളിലും ഉള്ളതല്ലേ എന്ന്…

https://www.facebook.com/Dr.Nelson.Joseph/posts/3856410504382860

അവരുടെ ഏകത്വം എന്ന സീരിസിൻ്റെ പ്രൊമോഷനു വേണ്ടിയായിരുന്നു ആ പരസ്യം..
പക്ഷേ ആ പരസ്യം തനിഷ്കിന് പിൻവലിക്കേണ്ടി വന്നു.

ഭീകരമായ സൈബറാക്രമണമായിരുന്നു പരസ്യത്തിനു നേരെ ഉണ്ടായതെന്ന് വിവിധ മാദ്ധ്യമറിപ്പോർട്ടുകൾ കണ്ടിരുന്നു. തനിഷ്കിൻ്റെ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നത്
” ഷോറൂമുകളിലെ ജോലിക്കാരുടെയും പാർട്ണേഴ്സിൻ്റെയും സ്റ്റാഫിൻ്റെയും നല്ലതിനെക്കരുതി പരസ്യം പിൻവലിക്കുന്നു ” എന്നാണ്
വിവിധ തുറകളിൽ നിന്നുള്ളവരുടെ ഒരുമയെ കുറിക്കുന്ന പരസ്യത്തിനു നേർ വിപരീതമായിരുന്നു കമൻ്റുകളെന്നും ദുഖകരമാണെന്നും കുറിപ്പിലുണ്ട്.
വാർത്തയിൽ വായിച്ചത് ഏതാണ്ട് ഇങ്ങനെ പരിഭാഷപ്പെടുത്താം. ” പരസ്യത്തെ എതിർക്കുന്നവർ തനിഷ്ക് ലൗ ജിഹാദിനെ പ്രൊമോട്ട് ചെയ്യുന്നതായും മറ്റുള്ളവർ തനിഷ്ക് മുസ്ലിം ജൂവലറിക്ക് മാത്രം പ്രൊമോഷൻ നൽകുന്നുവെന്നും ഹിന്ദു ജൂവലറിക്ക് നൽകുന്നില്ലെന്നും പറയുന്നു ” എന്നാണ്….

സ്വർണത്തിനും മതമുണ്ടെന്നത് ഒരു പുതിയ അറിവാണ്.. എന്തൊരു ദുരന്തമാണ്.
നിരുപദ്രവകരമായ ഒരു പരസ്യം കൊണ്ട് വ്രണപ്പെടാൻ കാത്തുനിൽക്കുന്നത്ര പോളറൈസ്ഡ് ആയിപ്പോയി.

വിവിധ വിഭാഗങ്ങളുടെ ഒരുമയെ കുറിക്കുന്ന പരസ്യത്തിനെയും വിദ്വേഷം പരത്താനും ആക്രമിക്കാനും തുനിയുന്നവർ…തനിഷ്ക് പരസ്യം പിൻവലിക്കേണ്ടിയിരുന്നില്ല എന്നാണ് പറയാനുള്ളത്..
എങ്കിലും അവരുടെ തീരുമാനത്തെ മാനിക്കുന്നു…

shortlink

Related Articles

Post Your Comments


Back to top button