KeralaLatest NewsNews

5 ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; സംഭവം നഴ്‌സിന്റെ ഒത്താശയിൽ

ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറാൻ ശ്രമമുണ്ടായെന്നും ചില സുഹൃത്തുക്കൾ ഇടപെട്ട് കൈമാറ്റം തടഞ്ഞെന്നും യുവതി പറയുന്നു.

കൊച്ചി: കൊച്ചിയിൽ 5 ലക്ഷം രൂപയ്ക്ക് അമ്മയറിയാതെ നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കളമശ്ശേരി മെഡിക്കൽ കോളജിൽ ‘സസ്പെൻഷനിലായിരുന്ന’ നഴ്സിന്റെ ഒത്താശയിലാണ് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ. സംഭവത്തെക്കുറിച്ച് യുവാവ് ആരോപണം ഉന്നയിച്ചതിനു പിന്നാലെ കുഞ്ഞിന്റെ അമ്മ തന്നെ സംഭവം സത്യമാണെന്നു സമ്മതിച്ചു. താനറിയാതെയാണു കുഞ്ഞിനെ വിൽക്കാൻ നീക്കമുണ്ടായതെന്നും അവർ വെളിപ്പെടുത്തി. ഇതു സംബന്ധിച്ച കേസുമായി മുന്നോട്ടു പോകാവുന്ന സാഹചര്യമില്ലെന്നും മാധ്യമങ്ങൾക്കു മുന്നിൽ വരാൻ താൽപര്യമില്ലെന്നും കുഞ്ഞിന്റെ അമ്മ മനോരമ ഓൺലൈനോടു പറഞ്ഞു.

എന്നാൽ കു‍ഞ്ഞിന്റെ പിതാവിന് എതിരെയും തിരുവനന്തപുരത്ത് യുട്യൂബറെ ആക്രമിച്ചെന്ന കേസിൽ പോലീസ് കേസെടുത്തിട്ടുള്ള യുവതികളിൽ ഒരാൾക്കെതിരെയുമാണ് ആരോപണം. ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറാൻ ശ്രമമുണ്ടായെന്നും ചില സുഹൃത്തുക്കൾ ഇടപെട്ട് കൈമാറ്റം തടഞ്ഞെന്നും യുവതി പറയുന്നു. അതേസമയം സംഭവത്തെക്കുറിച്ച് അറിവില്ലെന്നു കളമശേരി മെഡിക്കൽ കോളജ് ആശുപത്രി ആർഎംഒ ഡോ. ഗണേഷ് മോഹൻ പ്രതികരിച്ചു.

സംഭവത്തിന്റെ ചുരുളഴിയുന്നത് ഇങ്ങനെ കൊച്ചിയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിനി, മാഹി സ്വദേശിയായ യുവാവിനൊപ്പം ലിവിങ് ടുഗദറിനിടെയാണു ഗർഭിണിയായത്. ഗർഭം ഇല്ലാതാക്കാൻ യുവാവ് നിർബന്ധിച്ചെങ്കിലും തയാറാകാതെ വന്നതോടെ ഇരുവരും അകന്നു. ഏഴാം മാസത്തിൽ പോലും ഗർഭം ഇല്ലാതാക്കാൻ ശ്രമം നടന്നതായി യുവതി പറയുന്നു. ഏതാനും സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് പ്രസവകാലത്തു ചികിത്സ ഏർപ്പാടാക്കിയത്. കുഞ്ഞ് ജനിച്ച് ആഴ്ചകൾക്കകം യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ ഒരു കിലോയിലേറെ ഹഷീഷ് കടത്താൻ ശ്രമിച്ച കേസിൽ കുടുങ്ങി ജയിലിലായി.

മറ്റു പലരിൽനിന്ന് പണം കടം വാങ്ങിയും മറ്റും യുവാവിനെ ജയിലിൽ നിന്ന് ജാമ്യത്തിലിറക്കിയെങ്കിലും ബന്ധം തുടർന്നില്ലെന്നു യുവതി പറയുന്നു. കുഞ്ഞിനെ നോക്കേണ്ടി വരുന്ന സാഹചര്യവും നിയമപ്രശ്നങ്ങൾക്കുള്ള സാധ്യതയും മുന്നിൽകണ്ട് കുഞ്ഞിനെ ഒഴിവാക്കുന്നതിനായി ട്രാൻസ്ജെൻഡർ ദമ്പതികൾക്കു കൈമാറാനായിരുന്നു പിതാവ് നീക്കം നടത്തിയതെന്നാണ് യുവതി പറയുന്നത്. ഈ ദമ്പതികൾ യുവതിയെയും കുഞ്ഞിനെയും കൂടി നോക്കുമെന്നായിരുന്നു ധാരണയെന്നും യുവതി പറഞ്ഞു.

Read Also: നവജാത ശിശുവിനെ കുത്തി കൊലപ്പെടുത്തി ക്ഷേത്രത്തിനു സമീപം വലിച്ചെറിഞ്ഞ സംഭവം, കുഞ്ഞിന്റെ അമ്മൂമ്മ അറസ്റ്റിൽ

‘ഇവരോടൊപ്പംനിന്ന് ജോലിക്കു പോകുകയും ഒപ്പം കുഞ്ഞിന്റെ കാര്യങ്ങൾ കൂടി നോക്കാമെന്നുമാണ് കരുതിയത്. എന്നാൽ സാവധാനം കുഞ്ഞിനെ അവർക്കു നൽകണം എന്ന മട്ടിൽ സംസാരിച്ചപ്പോൾ സാധിക്കില്ലെന്നു പറഞ്ഞു. പണം നൽകി കുഞ്ഞിനെ കൈക്കലാക്കാനായിരുന്നു നീക്കമെന്ന് ലേബർ റൂമിൽ കിടക്കുമ്പോഴാണ് അറിയുന്നത്.’ – യുവതി വിശദീകരിച്ചു. ലേബർ റൂമിൽ കുഞ്ഞിനെ കൈമാറുന്നതു സമ്മതിപ്പിക്കാൻ ആശുപത്രിയിൽ നഴ്സായിരുന്ന ഒരു യുവതിയെയാണ് ഇടനിലക്കാരിയാക്കിയത്. താൽക്കാലിക ജീവനക്കാരിയായിരുന്ന ഇവർ മറ്റൊരു ക്രമക്കേടിന് സസ്പെൻഷനിലായിരുന്നു.

shortlink

Post Your Comments


Back to top button