CinemaLatest NewsNews

ഇനി നിർമ്മാതാവായി തിളങ്ങും പ്രിയതാരം അനു സിത്താര

പ്രശസ്ത നടി അനു സിത്താര ഇനി നിര്‍മ്മാതാവിന്റെ റോളിലും, ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് അനു സിത്താര. ‘ബോക്‌സ്’ എന്ന മലയാളം ഷോര്‍ട്ട് സീരിസിന്റെ നിര്‍മ്മാതാവായാണ് താരം വരുന്നത്. അനുവിന്റെ ഭര്‍ത്താവ് വിഷ്ണു പ്രസാദ് ആണ് ബോക്‌സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസമാണ് സീരിസിന്റെ ആദ്യ ഭാഗം അനു സിത്താരയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടത്. വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് സീരിസ് ചര്‍ച്ച ചെയ്യുന്നത്. ഒരാള്‍ക്ക് വഴിയരികില്‍ നിന്നും ഒരു മാജിക് ബോക്‌സ് ലഭിക്കുകയും പിന്നീട് നടക്കുന്ന അസാധാരണ സംഭവങ്ങളുമാണ് ആദ്യ എപ്പിസോഡിൽ കഥയായെത്തുന്നത്.

കൂടാതെ ഫാന്റസി ജോണറിലാണ് ആദ്യ ഭാഗം എത്തിയിരിക്കുന്നത്. മിഥുന്‍ വേണുഗോപാല്‍ ആണ് സീരീസില്‍ പ്രധാന വേഷത്തിലെത്തിയിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button