Latest NewsNewsIndia

ഐഎൻഎസ് സിന്ധുവീർ അന്തർവാഹിനി കപ്പൽ മ്യാൻമാറിന് കൈമാറാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി : സൈനിക സഹകരണം ഉറപ്പിക്കുന്നതിനായി ഇന്ത്യയുടെ ഐഎൻഎസ് സിന്ധുവീറാണ് മ്യാൻമറിന് കൈമാറുന്നത്. അടുത്തിടെ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗല, കരസേന മേധാവി എന്നിവർ മ്യാൻമാർ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. അതേ സമയം മ്യാൻമറിൽ എല്ലാ വിധത്തിലും സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് ഇന്ത്യയുടെ തീരുമാനം കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്.

Read Also : രാ​ജ്യ​ത്ത് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

സമുദ്രമേഖലയിലെ പരസ്പര സഹകരണം ഇന്ത്യയും മ്യാൻമാറും തമ്മിലുള്ള ഇടപെടലുകളുടെ പ്രധാന ഭാഗമാണെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിനായി കിലോ ക്ലാസ് അന്തർവാഹിനി കപ്പലായ ഐഎൻഎസ് സിന്ധുവീർ കൈമാറും. മ്യാൻമർ നാവിക സേനയ്ക്ക് ലഭിക്കുന്ന ആദ്യ അന്തർവാഹിനി കപ്പലാണ് ഇതെന്ന വസ്തുത ഇന്ത്യ മനസ്സിലാക്കുന്നുവെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

സമുദ്രമേഖലയിലെ സുരക്ഷയ്ക്കും, വികസനത്തിനുമായി ആവിഷ്‌കരിച്ച സാഗർ പദ്ധതിയുടെ ഭാഗമായികൂടിയാണ് അന്തർവാഹിനി കപ്പൽ കൈമാറാനുള്ള ഇന്ത്യയുടെ തീരുമാനം. തങ്ങൾക്കൊപ്പം അയൽ രാജ്യങ്ങളും കാര്യക്ഷമതയും സ്വാശ്രയത്വവും നേടിയെടുക്കുന്നതിനായി പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ശ്രീവാസ്തവ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button