Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വത്തുവിവരങ്ങള്‍ സ്വമേധയാ പ്രഖ്യാപിച്ചു.സ്വന്തമായി കാറോ മറ്റ് വാഹനങ്ങളോ തനിക്കില്ലെന്ന് ആസ്തി വിവരണത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. പണമായി 31,450 രൂപ കൈവശമുണ്ടെന്നും സേവിംഗ്‌സ് അക്കൗണ്ടിൽ 3.38 ലക്ഷം രൂപയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2020 ജൂൺ 30 വരെയുള്ള അദ്ദേഹത്തിന്റെ ആസ്തി 2.85 കോടിയാണ്. ഒരു രൂപ പോലും കടബാധ്യതയില്ല.

Read Also : സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗാന്ധിനഗർ ശാഖയിൽ സ്ഥിര നിക്ഷേപമായി 1,60,28,039 രൂപയാണ് ഉള്ളത്. ലൈഫ് ഇൻഷുറൻസ്, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്, ഇൻഫ്ര ബോണ്ട് എന്നിവയിൽ അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. 8,43,124 രൂപയാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ നിക്ഷേപമായുള്ളത്. 1,50,957 രൂപ ഇൻഷുറൻസ് പ്രീമിയം ആയി അടച്ചിട്ടുണ്ട്. 2012 ൽ എൽ ആൻഡ് ടി ഇന്ഫ്ര ബോണ്ടിൽ 20,000 രൂപ നിക്ഷേപം നടത്തിയിരുന്നു. ഇതിന്റെ കാലാവധി പൂർത്തിയായിട്ടില്ല.

45 ഗ്രാം തൂക്കമുള്ള നാല് സ്വർണ്ണ മോതിരങ്ങളാണ് അദ്ദേഹത്തിനുള്ളത്. 1,51,875 രൂപയാണ് ഇതിന്റെ മൂല്യം. ഗാന്ധി നഗറിലെ വീട് ഉൾപ്പെടെയുള്ള ഭൂമിയ്ക്ക് 1.1 കോടി രൂപയാണ് മൂല്യം. മോദി ഉൾപ്പെടെ മൂന്ന് പേർക്കാണ് ഭൂമിയിൽ അവകാശം ഉള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button