COVID 19KeralaLatest NewsNewsIndia

ശബരിമല ക്ഷേത്രം നാളെ തുറക്കും ; മല കയറുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും. സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Read Also : ആർ.ചന്ദ്രശേഖരനെ പിണറായി സംരക്ഷിക്കുന്നു : കെ.സുരേന്ദ്രൻ 

ഒരു എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ഇതിനോടകം സന്നിധാനത്ത് വിന്യസിച്ചു കഴിഞ്ഞു. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 250 പേര്‍ക്കാണ് നാളെ സന്നിധാനത്ത് പ്രവേശനം അനുവദിക്കുക.

ശബരിമലയില്‍ എത്തുന്നതിന് 48 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും മലകയറാന്‍ പ്രാപ്തരാണ് എന്ന് തെളിയിക്കുന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കൊണ്ടു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കൊവിഡ് മുക്തി നേടിയ പലര്‍ക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മല കയറുമ്ബോള്‍ അത്തരം പ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട് എന്നതിനാലാണ് ആരോഗ്യക്ഷമത തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മല കയറുമ്പോൾ മാസ്ക് ധരിക്കല്‍ പ്രയാസമാണ്. മറ്റെല്ലാ സമയത്തും മാസ്ക് ധരിക്കുകയും വേണം. സാനിറ്റൈസര്‍, മാസ്ക്, കയ്യുറകള്‍ എല്ലാം കരുതണം. അവ വേണ്ടവിധം ഉപയോഗിക്കണം. മല കയറുമ്ബോഴും ദര്‍ശനസമയത്തും പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ദര്‍ശത്തിന് എത്തുന്ന ഭക്തര്‍ കൂട്ടം ചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ലെന്നും നിശ്ചിത അകലം പാലിച്ചേ ദര്‍ശനത്തിന് എത്താവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button