Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകള്‍, എട്ട് പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ തഴക്കര (8), നൂറനാട് (13), ചമ്പക്കുളം (13), ചെങ്ങന്നൂര്‍ (20), എറണാകുളം ജില്ലയിലെ എലഞ്ഞി (9), കീരമ്ബാറ (7, സബ് വാര്‍ഡ് 2), വരാപ്പുഴ (10), മുളങ്കൊല്ലി (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. എട്ട് പ്രദേശങ്ങളെ ഇന്ന് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ 643 കൊവിഡ് ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read Also : സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം

സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശ്ശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button