KeralaLatest NewsIndiaNews

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ ചേക്കേറിയത് കേരളത്തില്‍ നിന്ന് ; എൻ ഐ എ റിപ്പോർട്ട്

ന്യൂഡൽഹി : ഭീകരപ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്റിലും രാജ്യത്ത് നമ്പർ വണ്‍ തന്നെയെന്ന് തെളിയിച്ച് കേരളം.കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായി ഒറ്റയടിക്ക് 22 പേരാണ് ഐഎസില്‍ ചേര്‍ന്നതെന്ന് എന്‍ഐഎ റിപ്പോർട്ടിൽ പറയുന്നു.

Read Also : പാകിസ്താനിൽ ഭീകരാക്രമണം; നിരവധി പാക് സൈനികർ കൊല്ലപ്പെട്ടു

2013-14 സമയത്ത് ഇറാഖിലേക്കും സിറിയയിലേക്കുമാണ് ഇവര്‍ കടന്നത്. ഇവരില്‍ രണ്ടുപേര്‍ ഐഎസിനുവേണ്ടിയുള്ള പോരാട്ടത്തിനിടെ മരിച്ചെന്നാണു വിവരം. ബാക്കിയുള്ളവര്‍ പിന്നീട് ആരുമറിയാതെ മടങ്ങിയെത്തി. പലരും ഇപ്പോഴും ഒളിവിലാണ്. ഇവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുമായി ബന്ധപ്പെടുന്നവരുടെ വിവരങ്ങളടക്കം പരിശോധിക്കുകയാണെന്നുമാണ് അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍. ഇവര്‍ ഹിസ്ബുത് താഹിര്‍ എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു. ഇതേ സംഘമാണ് പിന്നീട് ഖുറാന്‍ സര്‍ക്കിള്‍ എന്ന മറ്റൊരു ഗ്രൂപ്പ് രൂപീകരിച്ചത്. ഈ സംഘടനയുടെ ലേബലില്‍ പലരെയും തീവ്രനിലപാടിലേക്ക് നയിച്ചെന്നും സിറിയയിലേക്കും ഇറാഖിലേക്കും ആളുകളെ എത്തിക്കാനുള്ള ധനസമാഹരണം നടത്തി. ഹിസ്ബുത്തില്‍നിന്നുള്ള പണം ഖാദര്‍ സ്വന്തം അക്കൗണ്ടുവഴിയാണ് സിറിയയില്‍ എത്തിച്ചത്.

ഐഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് പലരും സിറിയയിലേക്കും ഇറാഖിലേക്കുമൊക്കെ ചേക്കേറിയതെങ്കിലും പ്രതീക്ഷിച്ചതല്ല അവിടെ കണ്ടത്. ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാം എന്ന വാക്കുമായി ഒരു ബന്ധവുമില്ലെന്ന തിരിച്ചറിവിലാണ് പിന്നീട് പലരും മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button