KeralaLatest NewsNews

പാലായില്‍ ജോസിനെതിരെ മത്സരിക്കാന്‍ കെഎം മാണിയുടെ മരുമകന്‍

കോട്ടയം :പാലായില്‍ ജോസ്.കെ.മാണിക്കെതിരെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് കെഎം മാണിയുടെ മരുമകന്‍ രംഗത്ത്. കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ പാലായില്‍ മത്സരിക്കാമെന്ന് കെ.എം.മാണിയുടെ മകള്‍ സാലിയുടെ ഭര്‍ത്താവായ എം.പി.ജോസഫ് പറഞ്ഞു. മുന്‍ സംസ്ഥാന ലേബര്‍ കമ്മിഷണര്‍ കൂടിയാണ് എംപി ജോസഫ്.

അതേസമയം കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോയത് ഉചിതമായില്ലെന്ന് ജോസഫ് പറഞ്ഞു. ദേശീയതലത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ഇതില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കുകയൊള്ളൂ. അതിനാല്‍ തന്നെ രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയില്‍ നിന്ന് വിട്ടുപോകുന്നതു ശരിയല്ലെന്നും എം.പി. ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോയത് ഉചിതമായില്ല. കെ.എം. മാണിയെ വ്യക്തിപരമായി ആക്രമിച്ചവരാണ് ഇടതുപക്ഷവും സിപിഎമ്മും. കേരള കോണ്‍ഗ്രസ് (എം) ഇടതുപക്ഷത്തെത്തിയെങ്കിലും വോട്ടുകള്‍ എത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button