KeralaMollywoodLatest NewsNewsEntertainment

എന്റെ കല്യാണത്തിന്റെ മുഹൂര്‍ത്ത സമയം കുടുംബക്ഷേത്രത്തില്‍ എന്റെ പേരില്‍ വഴിപാട് കഴിച്ചത് അമ്ബിളിയുടെ അമ്മയാണ്; വിവാദങ്ങൾക്ക് മറുപടിയുമായി നവ്യ

കുടുംബ പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ടനായികമാരായ അമ്ബിളിദേവിയും നവ്യാ നായരും ഒരുകാലത്ത് പിണക്കത്തിൽ ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനു കാരണം അമ്ബിളിദേവിയും നവ്യ നായരും തമ്മില്‍ നടന്ന കലാതിലകമത്സരമാണ് ചർച്ച. മത്സരത്തിന് ശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുന്ന നവ്യയുടെ ചിത്രവും വളരെ പ്രശസ്തമായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറംഈ വിഷയത്തെക്കുറിച്ചു നവ്യയും അമ്ബിളി ദേവിയും തമ്മില്‍ ജെ ബി ജങ്ഷനില്‍ സംസാരിച്ചതാണ് വീഡിയോ. നവ്യ അതിഥിയായി എത്തിയ ഷോയിൽ അമ്ബിളി ദേവിക്ക് നവ്യയോട് നൃത്തത്തെക്കുറിച്ചും കുടുംബ ജീവിതത്തെകുറിച്ചുമൊക്കെ അന്വേഷിച്ചു.

READ ALSO:നിനക്ക് ഒക്കെ എല്ലിന്റെ ഇടയില്‍ കുത്തലാണ്. നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടില്‍ ഉണ്ട്, ഒരു പുതിയ സംഘടന ഉണ്ടാക്ക് അമ്മയ്ക്കു പകരം ‘അച്ഛന്‍’അതിനു തലപ്പത്തു നിങ്ങള്‍ കയറി ഇരിക്ക് നിങ്ങള്‍ക്കു വേണ്ടത് അതാണ്; വിമർശനവുമായി ആദിത്യൻ

നവ്യ അമ്ബിളി ദേവിയെ കുറിച്ച് പറയുന്നതിങ്ങനെ.. ”അമ്ബിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്ത് കേട്ട കാര്യങ്ങള്‍ വെച്ചാണ് അന്ന് വഴക്കുണ്ടായത്.ചെറിയ പ്രായമായിരുന്നു .മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലേക്ക് നായികയായി വിളിച്ചപ്പോള്‍ പരീക്ഷയായതുകൊണ്ടു തനിക്കു അഭിനയിക്കാന്‍ കഴിഞ്ഞില്ല . അന്നെല്ലാവരും പറഞ്ഞു അമ്ബിളി ദേവിയോടുള്ള വൈരാഗ്യം കൊണ്ട് ആ വേഷം താന്‍ ചെയ്യാതിരുന്നതാണ് എന്ന്.അങ്ങനെ വിശ്വസിക്കുന്നവരോട് മറുപടി ഇത്രമാത്രം ”എന്റെ കുടുംബ ക്ഷേത്രം കൊറ്റംകുളങ്ങരയാണ് .അമ്ബിളിയുടെ വീടിന്റെ അടുത്താണ് ആ അമ്ബലം .എന്റെ കല്യാണത്തിന്റെ മുഹൂര്‍ത്ത സമയം കുടുംബക്ഷേത്രത്തില്‍ എന്റെ പേരില്‍ വഴിപാട് കഴിച്ചത് അമ്ബിളിയുടെ അമ്മയാണ്.”ഇതില്‍ കൂടുതല്‍ ആ ബന്ധത്തെകുറിച്ചുപറയാനില്ല..”

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button