KeralaLatest NewsNews

യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അറസ്റ്റില്‍

കൊല്ലങ്കോട് : അയല്‍വാസിയായ വീട്ടമ്മയെ വീട്ടിലേക്ക് വിളിച്ച്ചവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി എസ് ശിവരാജന്‍ അറസ്റ്റില്‍ . ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പീഡിപ്പിച്ചുവെന്ന മുതലമട സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് .

Read Also : ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ലക്ഷം കടന്നു

ആഗസ്ത് 20നാണ് വീട്ടമ്മ ശിവരാജനെതിരെ കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കിയത്. അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായ ശിവരാജന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി . ശിവരാജന്റെ ഭാര്യയും മക്കളും ഉണ്ടെന്ന വിശ്വാസത്തിലാണ് വീട്ടിലേക്കുപോയത് വീട്ടമ്മ പറഞ്ഞു .

വീട്ടില്‍ കയറിയ ഉടന്‍ കടന്നുപിടിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു . വിവരം പുറത്തു പറഞ്ഞാല്‍ ഭര്‍ത്താവിനെയും മക്കളെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നും പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു . ഭയന്നിട്ടാണ് ഇതുവരെ പറയാതിരുന്നതെന്നും സഹിക്കാന്‍ കഴിയാതായപ്പോഴാണ് പരാതിപ്പെട്ടതെന്നും വീട്ടമ്മ പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button