KeralaLatest News

കുട്ടികള്‍ കണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തില്‍ ടിവി പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു

കണ്ണൂര്‍: ടിവി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. പയ്യന്നൂര്‍ രാമന്തളിയിലെ പുളുക്കൂല്‍ നാരായണന്റെ വീടാണ് കത്തി നശിച്ചത്. കുട്ടികള്‍ ടിവി കണ്ടു കൊണ്ടിരിക്കെയാണ് വലിയ ശബ്ദത്തില്‍ ടിവി പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

read also : ഇന്ത്യയിലെ ബ്ലാക്ക് കാറ്റുകള്‍ക്ക് ലോകത്തെ ഏറ്റവും കരുത്തുറ്റ സേന എന്ന വിശേഷണം… രാജ്യത്തിന്റെ സുരക്ഷ എന്‍എസ്ജിയുടെ കൈകളില്‍… അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ടിവിയില്‍നിന്ന് പുക ഉയരുമ്പോള്‍ തന്നെ കുട്ടികള്‍ പുറത്തേക്ക് ഇറങ്ങിയോടി. കുട്ടികള്‍ പുറത്തെത്തുമ്‌ബോള്‍ ടിവി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് വീടിനകത്തും സമീപത്തുമായി തീ ആളിക്കത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ച് നാട്ടുകാരും അഗ്നിശമനയും ചേര്‍ന്ന് തീയണച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button