Latest NewsKeralaNews

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

റാസല്‍ഖൈമ : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. യുഎഇയിൽ റാസല്‍ഖൈമയിലെ അസാനിൽ വാട്ടര്‍ ടാങ്കറിന് പിന്നില്‍ കാറിടിച്ച് 20 വയസുകാരനാണ് മരിച്ചത്. റോഡിന്റെ വശത്ത് നട്ടുപിടിച്ചിരിക്കുകയായിരുന്ന ചെടികള്‍ നനയ്‍ക്കുന്നതിനായി ഇടതുവശത്ത് നിര്‍ത്തിയിട്ടിരുന്ന ടാങ്കറിൽ കാര് ഇടിക്കുകയായിരുന്നു.

Also read : ഭര്‍ത്താവിന്റെ കണ്‍മുന്നില്‍വച്ച് സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു

റോഡ് ഷോള്‍ഡറിലൂടെയായിരുന്നു യുവാവ് വാഹനം ഓടിച്ചിരുന്നത്. അപകടം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.. അപകട വിവരമറിഞ്ഞ് ട്രാഫിക് പട്രോള്‍ സംഘവും ആംബുലന്‍സും പാരാമെഡിക്കല്‍ ജീവനക്കാരുമൊക്കെ സ്ഥലത്തെത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നതായി റാസല്‍ഖൈമ പൊലീസ് ട്രാഫിക് പട്രോള്‍സ് വിഭാഗം ഡയറക്ടർ അറിയിച്ചു. മൃതദേഹം സഖര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button