Latest NewsNewsIndia

ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം : രണ്ടു പേർ മരിച്ചു

കൊൽക്കത്ത : ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. കൊൽക്കത്തയിലെ ഗ​ണേ​ഷ് ച​ന്ദ്ര അ​വ​ന്യൂ​വിലുള്ള എ​ട്ട് നി​ല കെ​ട്ടി​ട​ത്തി​നായിരുന്നു തീപിടിത്തമുണ്ടായത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ളാ​ണ്. ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി​യ​പ്പോ​ഴാ​ണ്  12കാ​ര​ന്‍ മരണമടഞ്ഞത്.

Also read : ഏറ്റുമുട്ടൽ : ഭീകരനെ വധിച്ചു

കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ നി​ന്നു​മാ​ണ് ഒ​രു സ്ത്രീ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.കെ​ട്ടി​ട​ത്തി​ന്റെ താ​ഴ​ത്തെ നി​ല​യി​ല്‍ സ്ഥാ​പി​ച്ച മീ​റ്റ​ര്‍ ബോ​ക്‌​സി​ല്‍ നി​ന്നു​മാ​ണ് തീ ​പ​ട​ര്‍​ന്ന​ത് 50 ഓ​ളം കു​ടും​ബ​ങ്ങ​ള്‍ ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്. ആ​ളു​ക​ളെ എ​ല്ലാം സു​ര​ക്ഷി​ത​സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യെ​ന്നും അ​പ​ക​ടാ​വ​സ്ഥ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button